17/04/2026
[fontresizer_tawhidurrahmandear_widget]

പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ല; 1049 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ല

 പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ല; 1049 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 1049 സർക്കാർ ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന് പരാതി. കൃത്യസമയത്ത് പോസ്റ്റൽ ബാലറ്റുകൾ ലഭ്യമാകാത്തതാണ് ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായത്. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപായി തങ്ങൾക്ക് വോട്ട് ചെയ്യാൻ വീണ്ടും അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്.

ഏപ്രിൽ 2 മുതൽ 8 വരെ അതത് മണ്ഡലങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. എന്നാൽ ആദ്യ ദിവസങ്ങളിൽ വോട്ട് ചെയ്യാനെത്തിയവർക്ക് ബാലറ്റ് പേപ്പർ ലഭിച്ചില്ല. പലയിടത്തും ഏപ്രിൽ 4-ഓടെ മാത്രമാണ് ബാലറ്റുകൾ എത്തിയത്. തെരഞ്ഞെടുപ്പ് പരിശീലന വേളയിൽ വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ലെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

വോട്ടെടുപ്പിന് തലേദിവസം വിതരണ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയെങ്കിലും അപ്പോഴും പലർക്കും ബാലറ്റ് കിട്ടിയില്ല. വോട്ടർപട്ടിക പുതുക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ തങ്ങളുടെ ജനാധിപത്യപരമായ അവകാശം വിനിയോഗിക്കാൻ ചീഫ് ഇലക്ഷൻ ഓഫീസർ അടിയന്തരമായി ഇടപെടണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.

Also read: