30/03/2026
[fontresizer_tawhidurrahmandear_widget]

പാലക്കാട് നഗരസഭ: ബിജെപി ഭരണത്തിന് തടയിടാന്‍ യുഡിഎഫ്-എല്‍ഡിഎഫ് നീക്കം

 പാലക്കാട് നഗരസഭ: ബിജെപി ഭരണത്തിന് തടയിടാന്‍ യുഡിഎഫ്-എല്‍ഡിഎഫ് നീക്കം

പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് നഗരസഭയിലെ ഭരണത്തിനായി മുന്നണികളുടെ കരുനീക്കങ്ങള്‍ സജീവം. അതേസമയം, ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷമില്ലാത്തത് ബിജെപിയെ പ്രതിസന്ധിയിലാഴ്ത്തുകയാണ്. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ ഹാട്രിക് ഭരണം തടയാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുമോ എന്ന ആശങ്കയിലാണ് ബിജെപി ക്യാമ്പ്.

ബിജെപിയെ ഭരണത്തില്‍നിന്ന് അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുമുന്നണികളുടെയും നീക്കങ്ങള്‍. സ്വതന്ത്രനായി വിജയിച്ച എച്ച്. റഷീദിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിന്തുണച്ചാല്‍ പരസ്യമായ സഖ്യ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ബിജെപിയെ തടയാമെന്നാണ് ഇരുപക്ഷത്തിന്റെയും കണക്കുകൂട്ടല്‍. ‘മതേതരചേരികള്‍ ഒന്നിക്കണം’ എന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പിയും ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പനും നിലപാടെടുത്തതോടെ യുഡിഎഫ് സഖ്യത്തിന് അനുകൂലമായി ചുവടുവെച്ചു. എന്നാല്‍, നിയമസഭാതെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമോ എന്ന ആശങ്ക ഇരുമുന്നണികള്‍ക്കുമുണ്ട്. അതിനാല്‍ സംസ്ഥാന നേതൃത്വങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു പ്രതികരിച്ചു.

അതേസമയം, യുഡിഎഫ്എല്‍ഡിഎഫ് നീക്കങ്ങളെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. ‘മാങ്കൂട്ടം’ മുന്നണിയാണ് പാലക്കാട്ട് അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്നതെന്നും ജനവിധിയെ അവിഹിത കരാറുകളിലൂടെ മറിച്ചിടാനാണ് ശ്രമമെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.

Also read: