‘ഭൂരിപക്ഷം വോട്ടുള്ള പട്ടേലിനെ തഴഞ്ഞു; രണ്ട് വോട്ട് ലഭിച്ച നെഹ്റു പ്രധാനമന്ത്രിയായി’ ജനവിധി അട്ടിമറിച്ച് നടത്തിയ ആ നീക്കമാണ് രാജ്യത്തെ ആദ്യ ‘വോട്ട് ചോരി’യെന്ന് അമിത് ഷാ
ന്യൂഡല്‍ഹി:രാജ്യത്ത് ആദ്യമായി ‘വോട്ട് കൊള്ള’ നടത്തിയത് കോൺഗ്രസ് ആണെന്നും, അതിന് ഇരയായത് സർദാർ വല്ലഭായ് പട്ടേൽ ആണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ. എസ്ഐആറിന്മേലുള്ള ചർച്ചയ്ക്കിടെയാണ് ഷാ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്.
സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുമുമ്പ് രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ നടന്ന നടപടികൾ ഷാ പരാമർശിച്ചു.
“കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാൻ അന്ന് 15 പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. അതിൽ ഭൂരിഭാഗം കമ്മിറ്റികളും സർദാർ വല്ലഭായ് പട്ടേലിനെയാണ് പിന്തുണച്ചത്. രണ്ട് കമ്മിറ്റികൾ മാത്രമാ നെഹ്റുവിന്റെ പേര് നിർദേശിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിൽ രണ്ട് വോട്ട് ലഭിച്ച ജവഹർലാൽ നെഹ്റു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ഭൂരിപക്ഷം വോട്ട് ലഭിച്ച സർദാർ പട്ടേലിനെ തഴഞ്ഞു. ജനവിധി അട്ടിമറിച്ച് നടത്തിയ ആ നീക്കമാണ് ഈ രാജ്യത്തെ ആദ്യത്തെ വോട്ട് മോഷണം.” അമിത് ഷാ ആരോപിച്ചു. ജനാധിപത്യത്തെക്കുറിച്ച് കോൺഗ്രസ് തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.