27/01/2026

പിണറായിയിലെ ബോംബ് പടക്കമായി!സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറിയത് പടക്കം പൊട്ടിയെന്ന് എഫ്‌ഐആർ

 പിണറായിയിലെ ബോംബ് പടക്കമായി!സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറിയത് പടക്കം പൊട്ടിയെന്ന് എഫ്‌ഐആർ

കണ്ണൂർ: പിണറായിയിൽ സിപിഎം പ്രവർത്തകന്റെ വലത് കൈപ്പത്തി തകർന്ന ഉഗ്രസ്ഫോടനത്തെ ‘പടക്ക’മാക്കി ചുരുക്കി പോലീസ്. സിപിഎം പ്രവർത്തകൻ വിപിൻ രാജിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് ഇങ്ങനെയൊരു കണ്ടെത്തൽ.

അതേസമയം, വിപിന്‍രാജ് കാപ്പ ചുമത്തി നാടുകടത്തിയ ആളാണെന്ന് പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് ഓഫിസ് തീവച്ച് നശിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുവാണ് പൊട്ടിയതെന്ന് പരിക്കിന്റെ ഗൗരവത്തിൽ നിന്ന് വ്യക്തമാണ്. സ്ഫോടനത്തിൽ വിപിൻ രാജിന്റെ വലത് കൈപ്പത്തി പൂർണമായി തകർന്നിട്ടും, അശ്രദ്ധമായി കൈകാര്യം ചെയ്തപ്പോൾ ‘പടക്കം’ പൊട്ടി പരിക്കേറ്റു എന്നാണ് പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി വീടിന് സമീപത്തെ പറമ്പിൽ വെച്ചാണ് സ്ഫോടനമുണ്ടായത്. വിജയാഘോഷത്തിത്തിനു ശേഷം ബാക്കിവന്ന പടക്കമാണെന്നാണ് പോലീസ് കണ്ടെത്തല്‍.

സ്ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടമെന്ന് പ്രാഥമിക വിവരമുണ്ടായിരുന്നെങ്കിലും, എഫ്ഐആറിൽ ‘പടക്ക’ സിദ്ധാന്തം വന്നത് കേസ് ദുർബലപ്പെടുത്താനാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നടന്ന സ്ഫോടനമായതിനാലാണ് പോലീസ് തിടുക്കത്തിൽ ഇത്തരമൊരു നിഗമനത്തിൽ എത്തിയതെന്ന വിമർശനവും ശക്തമാണ്.

Also read: