10/06/2026
[fontresizer_tawhidurrahmandear_widget]

മൈക്രോസോഫ്റ്റിലെ ജോലി വിട്ടു; ഇപ്പോൾ റഷ്യയിൽ റോഡ് വൃത്തിയാക്കുന്നു, ഇന്ത്യക്കാരൻ മാസം സമ്പാദിക്കുന്നത് 1 ലക്ഷം!

 മൈക്രോസോഫ്റ്റിലെ ജോലി വിട്ടു; ഇപ്പോൾ റഷ്യയിൽ റോഡ് വൃത്തിയാക്കുന്നു, ഇന്ത്യക്കാരൻ  മാസം സമ്പാദിക്കുന്നത് 1 ലക്ഷം!

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ പ്രൊഫഷണലുകളും രംഗത്ത്. മുൻപ് മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള വൻകിട കമ്പനികളിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്തിരുന്ന ഇരുപത്തിയാറുകാരൻ മുകേഷ് മണ്ഡൽ റഷ്യയിലെ തെരുവുകൾ വൃത്തിയാക്കുന്ന ജോലിയേറ്റെടുത്തതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യയിലുണ്ടായ തൊഴിലാളി ക്ഷാമമാണ് ഇന്ത്യക്കാർക്ക് ഇത്തരം തൊഴിലവസരങ്ങൾ തുറന്നു നൽകിയത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ തെരുവുകൾ വൃത്തിയാക്കുന്ന ജോലിയിൽ താൻ അതീവ സംതൃപ്തനാണെന്ന് മുകേഷ് പറയുന്നു. പ്രതിമാസം 1.1 ലക്ഷം രൂപയോളമാണ് (ലക്ഷം രൂപയിലധികം) ശമ്പളം. ഇതിനു പുറമെ താമസവും ഭക്ഷണവും വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള യാത്രാ സൗകര്യങ്ങളും കമ്പനി സൗജന്യമായി നൽകുന്നുണ്ട്.

റഷ്യയിലെ റോഡ് പരിപാലന കമ്പനിയായ ‘കൊളോമ്യാസ്‌സ്‌കോയ്’ക്ക് (Kolomyazhskoe) കീഴിലാണ് മുകേഷ് ഉൾപ്പെടെ 16 ഇന്ത്യക്കാർ ജോലി ചെയ്യുന്നത്. ഈ 17 അംഗ സംഘത്തിൽ ആർക്കിടെക്റ്റുകൾ, കർഷകർ, വെഡ്ഡിംഗ് പ്ലാനർമാർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു.

“ഐ.ടി.യും ആർട്ടിഫിഷ്യൽ ഇന്റലിജൻസും കൈകാര്യം ചെയ്തിരുന്ന എനിക്ക് ജോലിയിലെ പദവിയേക്കാൾ പ്രധാനം അധ്വാനമാണ്. ചെയ്യുന്ന ജോലി ഏതായാലും അത് ദൈവത്തിനുള്ള സമർപ്പണമായാണ് ഞാൻ കാണുന്നത്,” മുകേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങാനാണ് ഇവരുടെ തീരുമാനം.

Also read: