ഭാര്യയെ കൊന്ന് മൃതദേഹത്തോടൊപ്പം സെല്‍ഫി; ക്രൂരത വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി യുവാവ്
തിരുനെല്‍വേലി: തിരുനെല്‍വേലിയില്‍ വേര്‍പിരിഞ്ഞ ഭാര്യയെ ഹോസ്റ്റലില്‍ ചെന്നു കൊലപ്പെടുത്തി ഭര്‍ത്താവ്. തുടര്‍ന്ന,് മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്തു വാട്സ്ആപ്പ് സ്റ്റാറ്റസാക്കി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്ത് വന്നത്. ഭാര്യ തന്നെ ഒറ്റിക്കൊടുത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് ബാലമുരുകന് പറഞ്ഞു.
കൊലപ്പെടുത്തിയ ശ്രീപ്രിയ കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. വേര്‍പിരിയലിന് പിന്നാലെ നഗരത്തിലെ ഒരു വനിതാ ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു. ഭര്‍ത്താവായ, ബാലമുരുകനുമായി കുറച്ചുകാലം മുമ്പ് വേര്‍പിരിഞ്ഞിരുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞ്, ബാലമുരുകന് ഹോസ്റ്റലില്‍ എത്തി ശ്രീപ്രിയയെ കാണാന്‍ ശ്രമിച്ചെങ്കിലും, കൂടിക്കാഴ്ച പെട്ടെന്ന് തന്നെ തര്‍ക്കത്തിലേക്ക് വഴിമാറി. തുടര്‍ന്ന്, അയാള്‍ കൊണ്ടുവന്ന അരിവാള്‍ പുറത്തെടുത്ത് ശ്രീപ്രിയയെ നിരന്തരം വെട്ടിക്കൊല്ലുകയായിരുന്നു. നിരവധി താമസക്കാരുടെ സാന്നിധ്യത്തില്‍ നടന്ന ഈ ക്രൂരാക്രമണത്തില് ശ്രീപ്രിയക്ക് ഗുരുതര പരിക്കുകളേറ്റു, സംഭവസ്ഥലത്തുവെച്ചുതന്നെ അവര്‍ മരണമടഞ്ഞു.
പെട്ടെന്നുണ്ടായ, ഈ സംഭവത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ മുഴുവന്‍ പരിഭ്രാന്തിയിലായി. അപകടഭയത്തെ തുടര്‍ന്ന് നിരവധി താമസക്കാര്‍ സുരക്ഷ തേടി പുറത്തേക്ക് ഓടിപ്പോവേണ്ടിവന്നു.
കൊലപാതകത്തിന് ശേഷം ബാലമുരുകന് രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. സംഭവസ്ഥലത്ത് തന്നെ നില്‍ക്കുകയായിരുന്നു. വിവരം ലഭിച്ചെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും, കൊലപാതകത്തിന് ഉപയോഗിച്ച അരിവാള്‍ സംഭവസ്ഥലത്ത് നിന്നും കണ്ടെത്തി.
പ്രാഥമിക അന്വേഷണത്തില്‍, ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് ബാലമുരുകനെ ഈ ക്രൂരതയിലേക്ക് നയിച്ചതെ്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം തുടരുകയാണ്.