03/06/2026
[fontresizer_tawhidurrahmandear_widget]

സൗദിയിൽ വമ്പൻ തീം പാർക്ക് നിർമിക്കാൻ യൂണിവേഴ്‌സൽ സ്റ്റുഡിയോസ്

 സൗദിയിൽ വമ്പൻ തീം പാർക്ക് നിർമിക്കാൻ യൂണിവേഴ്‌സൽ സ്റ്റുഡിയോസ്

റിയാദ്: ലോകപ്രശസ്ത വിനോദ കമ്പനിയായ യൂണിവേഴ്‌സൽ സ്റ്റുഡിയോസ് സൗദി അറേബ്യയിൽ സാന്നിധ്യം അറിയിക്കാനൊരുങ്ങുന്നു. റിയാദിലെ ബൃഹത്തായ വിനോദ നഗരപദ്ധതിയായ ‘ഖിദ്ദിയ’യിൽ (Qiddiya) പുതിയ തീം പാർക്ക് ആരംഭിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ സജീവമായതായാണ് റിപ്പോർട്ട്.

യൂണിവേഴ്‌സൽ സ്റ്റുഡിയോസിൻ്റെ മാതൃകമ്പനിയായ കോംകാസ്റ്റിൻ്റെ (Comcast) സി.ഇ.ഒ ബ്രയാൻ റോബർട്ട്‌സ് ഈയിടെ ഖിദ്ദിയ സന്ദർശിച്ച് പദ്ധതി പ്രദേശം വിലയിരുത്തിയിരുന്നു. നിലവിൽ പ്രാരംഭഘട്ട ചർച്ചകളാണ് നടക്കുന്നത്. 2030-ഓടെ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് നീക്കം. എന്നാൽ പാർക്കിൻ്റെ പ്രമേയം എന്തായിരിക്കുമെന്നോ, ഏതൊക്കെ സിനിമകളെ അടിസ്ഥാനമാക്കിയുള്ള റൈഡുകൾ ഉണ്ടാകുമെന്നോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ ‘സിക്‌സ് ഫ്‌ലാഗ്‌സ്’ (Six Flags) തീം പാർക്ക് ഖിദ്ദിയയിൽ 2025-ൽ പ്രവർത്തനം ആരംഭിക്കും. ഇതിന് പിന്നാലെ യൂണിവേഴ്‌സൽ സ്റ്റുഡിയോസ് കൂടി എത്തുന്നതോടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിനോദസഞ്ചാര ഹബ്ബായി ഖിദ്ദിയ മാറും. എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന സൗദിയിൽ കഴിഞ്ഞ വർഷം 10 കോടിയിലധികം സഞ്ചാരികളാണ് എത്തിയത്.

Also read: