02/03/2026
[fontresizer_tawhidurrahmandear_widget]

2021 ബജറ്റിൽ ഐസക്ക് പ്രഖ്യാപിച്ച ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരകം വീണ്ടും പ്രഖ്യാപിച്ച് ബാലഗോപാൽ

 2021 ബജറ്റിൽ ഐസക്ക് പ്രഖ്യാപിച്ച ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരകം വീണ്ടും പ്രഖ്യാപിച്ച് ബാലഗോപാൽ

തിരുവനന്തപുരം: 2021-ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പൊന്നാനിയിലെ ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരക ഗവേഷണ കേന്ദ്രം ഇത്തവണത്തെ ബജറ്റിലും ഇടംപിടിച്ചു. അന്ന് ധനമന്ത്രി ആയിരുന്ന തോമസ് ഐസക്ക് ആയിരുന്നു പ്രഖ്യാപനം നടത്തിയതെങ്കിൽ, ഇന്ന് കെ.എൻ ബാലഗോപാൽ ആണെന്ന വ്യത്യാസം മാത്രം.

കേരളത്തിൻ്റെ വൈജ്ഞാനിക ചരിത്രത്തിന് മഖ്ദൂം കുടുംബം നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് 2021-ൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് 50 ലക്ഷം രൂപ വകയിരുത്തി സ്മാരകം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, അഞ്ച് വർഷത്തിന് ശേഷവും പദ്ധതി അതേപടി കടലാസിൽ തുടരുകയാണ്.

​ലോകപ്രശസ്തമായ ‘തുഹ്ഫത്തുൽ മുജാഹിദീൻ’ എന്ന ചരിത്രഗ്രന്ഥത്തിൻ്റെ കർത്താവായ ശൈഖ് സൈനുദ്ദീൻ മഖ്ദൂമിൻ്റെ പേരിൽ സാംസ്കാരിക സമുച്ചയവും ഗവേഷണ കേന്ദ്രവും സ്ഥാപിക്കുമെന്നായിരുന്നു 2021-ലെ പ്രഖ്യാപനം. ഇത്തവണ മൂന്ന് കോടിയാണ് വകയിരുത്തിയിരിക്കുന്നത്.

2026-ലെ ബജറ്റിലും ഇതേ പദ്ധതി ആവർത്തിച്ചതോടെ, കഴിഞ്ഞ അഞ്ച് വർഷമായി ഈ പദ്ധതിയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന വിമർശനം ശക്തമാവുകയാണ്. പൊന്നാനിയുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം കണക്കിലെടുത്ത് പ്രഖ്യാപിച്ച പദ്ധതി ഇത്തവണയെങ്കിലും നടപ്പിലാകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

Also read: