‘ഈ പാട് ഞാൻ എന്തിലൂടെയാണ് കടന്നുപോയതെന്ന് ഓർമിപ്പിക്കുന്നു’; ആകാംക്ഷയും ആശങ്കയും നിറച്ച് അഭിഷേക്
ന്യൂഡൽഹി: പാതി മുഖത്തിന്റെ ചിത്രവും ദുരൂഹതയുണർത്തുന്ന സന്ദേശവും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനർജി. നിലവിൽ കണ്ണിന്റെ ചികിത്സയ്ക്കായി അമേരിക്കയിൽ കഴിയുന്ന അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. കണ്ണിന് താഴെ കവിളിൽ ചുവന്ന പാടുകളുള്ള ചിത്രത്തോടൊപ്പം, “ഈ പാട് ഞാൻ എന്തിലൂടെയാണ് കടന്നുപോയതെന്ന് പറയുന്നു, എന്നാൽ എൻ്റെ കണ്ണുകൾ പറയുന്നത് ഇനിയും അവസാനിച്ചിട്ടില്ലെന്നാണ്” എന്ന കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2016 ഒക്ടോബറിൽ മുർഷിദാബാദിലെ രാഷ്ട്രീയ പരിപാടി കഴിഞ്ഞ് കൊൽക്കത്തയിലേക്ക് മടങ്ങവെ ഉണ്ടായ [&Read More