21/07/2026
[fontresizer_tawhidurrahmandear_widget]

‘നാടകീയതയും കണ്ണീരുമാണ് വേണ്ടതെങ്കിൽ അത് സിനിമയിൽ അഭിനയിച്ച് കാണിച്ചുതരാം’: ഭാഗ്യരാജിന്റെ മൃതദേഹത്തിന്റെ ചിത്രമെടുക്കാൻ ശ്രമിച്ചവരോട് രാധിക

 ‘നാടകീയതയും കണ്ണീരുമാണ് വേണ്ടതെങ്കിൽ അത് സിനിമയിൽ അഭിനയിച്ച് കാണിച്ചുതരാം’: ഭാഗ്യരാജിന്റെ മൃതദേഹത്തിന്റെ ചിത്രമെടുക്കാൻ ശ്രമിച്ചവരോട് രാധിക

ചെന്നൈ: അന്തരിച്ച നടനും സംവിധായകനുമായ ഭാഗ്യരാജിൻ്റെ മൃതദേഹത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചവർക്കെതിരെ നടി രാധിക ശരത്കുമാർ പൊട്ടിത്തെറിച്ചു. ദുഃഖിതരായ കുടുംബത്തിന് അല്പം സ്വകാര്യത നൽകണമെന്ന് മൊബൈൽ ക്യാമറയുമായെത്തിയവരോട് കൈകൂപ്പി കരഞ്ഞപേക്ഷിച്ചുകൊണ്ട് അവർ ആവശ്യപ്പെട്ടു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

“സിനിമയാണ് ഞങ്ങളുടെ തൊഴിൽ. നാടകീയതയും കണ്ണീരുമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ അത് സിനിമയിൽ അഭിനയിച്ച് കാണിച്ചുതരാം. ദയവായി അല്പം സ്വകാര്യത തരൂ,” എന്ന് വളരെ വൈകാരികമായാണ് രാധിക മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഹൃദയാഘാതത്തെ തുടർന്ന് ഇന്നായായിരുന്നു ഭാഗ്യരാജിന്റെ അന്ത്യം. അഞ്ച് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിൽ ഹാസ്യം, കുടുംബ ബന്ധങ്ങൾ, പ്രണയം എന്നിവ കോർത്തിണക്കി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ‘സുവരില്ലാത ചിത്രങ്ങൾ’, ‘മൗന ഗീതങ്ങൾ’, ‘അന്ത ഏഴ് നാട്‌കൾ’, ‘മുന്താണൈ മുടിച്ച്’ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളാണ്. മലയാളത്തിൽ ‘മിസ്റ്റർ മരുമകൻ’ എന്ന സിനിമയിലും പ്രധാന വേഷം കൈകാര്യം ചെയ്തു.

Also read: