28/03/2026
[fontresizer_tawhidurrahmandear_widget]

കൽക്കരി അഴിമതിയിൽ അമിത് ഷായ്ക്കെ‌തിരെ തെളിവുകൾ കൈയിലുണ്ട്; പുറത്തുവിടും’- വിടാതെ മമത

 കൽക്കരി അഴിമതിയിൽ അമിത് ഷായ്ക്കെ‌തിരെ തെളിവുകൾ കൈയിലുണ്ട്; പുറത്തുവിടും’- വിടാതെ മമത

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പരസ്യ വെല്ലുവിളിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷായ്ക്കെതിരായ അഴിമതിയുടെ തെളിവുകൾ അടങ്ങിയ പെൻഡ്രൈവുകൾ തന്റെ കൈവശമുണ്ടെന്നും, തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചാൽ അത് പുറത്തുവിടുമെന്നും മമത മുന്നറിയിപ്പ് നൽകി.

​തന്റെ കുടുംബാംഗങ്ങളെയും തൃണമൂൽ നേതാക്കളെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ചായിരുന്നു മമതയുടെ രൂക്ഷപ്ര പ്രതികരണം. “എന്റെ കൈവശം രണ്ടോ മൂന്നോ പെൻഡ്രൈവുകളുണ്ട്. അമിത് ഷാ എങ്ങനെയാണ് കൽക്കരി കടത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന കൃത്യമായ വിവരങ്ങൾ അതിലുണ്ട്. അത് ചോർത്താൻ എന്നെ നിർബന്ധിക്കരുത്,” മമത പറഞ്ഞു.

​തന്റെ സഹോദരൻ കാർത്തിക് ബാനർജിക്കും ഭാര്യയ്ക്കുമെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന നീക്കങ്ങൾക്കെതിരെയും അവർ തുറന്നടിച്ചു. തങ്ങളെ അപകീർത്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും, എന്നാൽ താൻ പോരാട്ടം തുടരുമെന്നും മമത വ്യക്തമാക്കി.

ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിയും തൃണമൂലും തമ്മിലുള്ള പോര് വീണ്ടും മുറുകുന്നത്. ഐപാക് ഓഫീസുകളിലെ റെയ്ഡിൽ തൃണമൂൽ പ്രതിഷേധം കടുപ്പിക്കുകയാണ്. ഇഡിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Also read: