31/07/2026
[fontresizer_tawhidurrahmandear_widget]

Tags :TMC vs BJP

Main story

‘ബംഗാളിൽ സസ്യാഹാരം അടിച്ചേൽപ്പിക്കാനും കുട്ടികൾക്ക് പോഷകാഹാരം നിഷേധിക്കാനും ബിജെപി സർക്കാർ ശ്രമിക്കുന്നു, ഈ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ നിന്ന് മുട്ട ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) രാജ്യസഭാ നേതാവും ജോയിന്റ് സെക്രട്ടറിയുമായ ഡെറക് ഒബ്രയാൻ രംഗത്ത്. സർക്കാരിന്റെ ഈ നീക്കം കുട്ടികൾക്ക് പോഷകാഹാരം നിഷേധിക്കുന്നതാണെന്നും സംസ്ഥാനത്ത് സസ്യാഹാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്കൂൾ ഭക്ഷണത്തിൽ മുട്ടയ്ക്ക് പകരം പനീർ, സോയാബീൻ തുടങ്ങിയ സസ്യജന്യ പ്രോട്ടീൻ ഉറവിടങ്ങൾ ഉൾപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദം പുകഞ്ഞത്. കൊൽക്കത്ത മുനിസിപ്പൽ [&Read More

India

‘കേന്ദ്രത്തിലെ ബിജെപി ഭരണം അധികം വൈകാതെ അവസാനിപ്പിക്കും’: ടിഎംസി എംഎൽഎമാരുടെ യോഗത്തിൽ മമത

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് ആഹ്വാനം ചെയ്‌ത്‌ തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജി. വരും ദിവസങ്ങളിൽ ഡൽഹിയിലെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് കാളിഘട്ടിൽ നടന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ മമത ബാനർജി പ്രഖ്യാപിച്ചു. എന്ത് പ്രതിസന്ധിയുണ്ടായാലും ബിജെപിക്കെതിരായ പോരാട്ടത്തിൽ നിന്ന് പാർട്ടി ഒരടി പോലും പിന്നോട്ടില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും [&Read More

Main story

‘നിങ്ങളുടെ വോട്ട് തരൂ, ഞങ്ങൾ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’; പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന്റെ ആവേശകരമായ സമാപനത്തിൽ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിഖ്യാതമായ ആഹ്വാനം മാറ്റൊലി കൊള്ളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതുവ മേഖലയിൽ നടന്ന പ്രചാരണ പരിപാടിയിലാണ് തൃണമൂൽ കോൺഗ്രസിന്റെ ‘ജംഗിൾ രാജി’ൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുമെന്ന വാഗ്ദാനവുമായി മോദി രംഗത്തെത്തിയത്. “നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന നേതാജിയുടെ വാക്കുകൾ കേട്ട് രാജ്യം ഒന്നടങ്കം പ്രതികരിച്ചു. ഇന്ന് ബംഗാളിനോട് എനിക്ക് പറയാനുള്ളത് ഇതാണ്Read More

India

‘ഷായുടെ മുൻകാല പ്രവൃത്തികൾകാണ് കുറ്റപത്രം വേണ്ടത്’; ആഞ്ഞടിച്ച് മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ അമിത് ഷാ രാഷ്ട്രീയ കുറ്റപത്രം പുറത്തിറക്കിയതിന് മറുപടിയായാണ്, ഷായുടെ മുൻകാല പ്രവൃത്തികൾക്കാണ് യഥാർത്ഥത്തിൽ കുറ്റപത്രം സമർപ്പിക്കേണ്ടതെന്ന് മമത തിരിച്ചടിച്ചത്. പുരുലിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ബിജെപിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന ‘ലക്ഷ്മി ഭണ്ഡാർ’ പദ്ധതി നിർത്തലാക്കുമെന്നും ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തിന് മേൽ [&Read More

India

കൽക്കരി അഴിമതിയിൽ അമിത് ഷായ്ക്കെ‌തിരെ തെളിവുകൾ കൈയിലുണ്ട്; പുറത്തുവിടും’- വിടാതെ മമത

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പരസ്യ വെല്ലുവിളിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷായ്ക്കെതിരായ അഴിമതിയുടെ തെളിവുകൾ അടങ്ങിയ പെൻഡ്രൈവുകൾ തന്റെ കൈവശമുണ്ടെന്നും, തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചാൽ അത് പുറത്തുവിടുമെന്നും മമത മുന്നറിയിപ്പ് നൽകി. ​തന്റെ കുടുംബാംഗങ്ങളെയും തൃണമൂൽ നേതാക്കളെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ചായിരുന്നു മമതയുടെ രൂക്ഷപ്ര പ്രതികരണം. “എന്റെ കൈവശം രണ്ടോ മൂന്നോ പെൻഡ്രൈവുകളുണ്ട്. അമിത് ഷാ എങ്ങനെയാണ് കൽക്കരി കടത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന കൃത്യമായ വിവരങ്ങൾ അതിലുണ്ട്. [&Read More

India

‘എസ്‌ഐആറില്‍ വോട്ട് വെട്ടാന്‍ ഉപയോഗിക്കുന്നത് ബിജെപി ഐടി സെല്‍ നിര്‍മിച്ച ആപ്പുകള്‍’; ഗുരുതര

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തീവ്ര പരിശോധനയില്‍ (എസ്ഐആര്‍) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനവും ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ഔദ്യോഗിക സംവിധാനങ്ങളല്ലെന്നും, ബിജെപി ഐടി സെല്‍ വികസിപ്പിച്ച അനധികൃത മൊബൈല്‍ ആപ്പുകളാണെന്നും മമത ആരോപിച്ചു. ഗംഗാസാഗര്‍ മേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ [&Read More