28/04/2026
[fontresizer_tawhidurrahmandear_widget]

‘നിങ്ങളുടെ വോട്ട് തരൂ, ഞങ്ങൾ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’; പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി മോദി

 ‘നിങ്ങളുടെ വോട്ട് തരൂ, ഞങ്ങൾ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’; പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി മോദി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന്റെ ആവേശകരമായ സമാപനത്തിൽ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിഖ്യാതമായ ആഹ്വാനം മാറ്റൊലി കൊള്ളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതുവ മേഖലയിൽ നടന്ന പ്രചാരണ പരിപാടിയിലാണ് തൃണമൂൽ കോൺഗ്രസിന്റെ ‘ജംഗിൾ രാജി’ൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുമെന്ന വാഗ്ദാനവുമായി മോദി രംഗത്തെത്തിയത്.

“നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന നേതാജിയുടെ വാക്കുകൾ കേട്ട് രാജ്യം ഒന്നടങ്കം പ്രതികരിച്ചു. ഇന്ന് ബംഗാളിനോട് എനിക്ക് പറയാനുള്ളത് ഇതാണ്- നിങ്ങൾ ഞങ്ങൾക്ക് വോട്ട് നൽകൂ, ഞങ്ങൾ നിങ്ങളെ ടിഎംസിയുടെ അഴിമതിയിൽ നിന്നും ഭയപ്പെടുത്തലിൽ നിന്നും മോചിപ്പിക്കാം,” എന്ന് മോദി പറഞ്ഞു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, തൊഴിലില്ലായ്മ, നുഴഞ്ഞുകയറ്റം എന്നിവയിൽ നിന്ന് ബംഗാളിനെ സ്വതന്ത്രമാക്കുമെന്നും ഓരോ പൗരനും അർഹമായ അവകാശങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താക്കൂറിനഗറിലെ മതുവ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

Also read: