27/01/2026

രോഗങ്ങളെ അകറ്റാൻ പഴങ്ങൾ; അറിയാം ‘റെയിൻബോ ഡയറ്റി’ന്റെ ഗുണങ്ങൾ

 രോഗങ്ങളെ അകറ്റാൻ പഴങ്ങൾ; അറിയാം ‘റെയിൻബോ ഡയറ്റി’ന്റെ ഗുണങ്ങൾ

മ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍, മിനറലുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ പ്രധാന സ്രോതസ്സാണ് പഴവര്‍ഗ്ഗങ്ങള്‍. കൃത്യമായ അളവില്‍ പഴങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗം, ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ തടയാന്‍ സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സിട്രസ് പഴങ്ങളുടെ ഗുണങ്ങള്‍

നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ്. നാരങ്ങയിലെ ഫ്‌ലേവനോയിഡുകള്‍ ബാക്ടീരിയകളെ പ്രതിരോധിക്കാനും കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഓറഞ്ച് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, സസ്യഭക്ഷണങ്ങളില്‍ നിന്നുള്ള ഇരുമ്പ് ആഗിരണം ചെയ്യാനും ശരീരത്തെ സഹായിക്കുന്നു.

ബെറി വര്‍ഗ്ഗങ്ങളും ഹൃദയാരോഗ്യവും

സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ‘ആന്തോസയാനിന്‍’ ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ്. ഇവയിലെ നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കുന്നു. ബ്ലാക്ക്‌ബെറിയിലെ വിത്തുകള്‍ കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്.

ആപ്പിളും സൂപ്പര്‍ ഫുഡുകളും

‘ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റും’ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് അതിലെ പെക്റ്റിന്‍, ക്വെര്‍സെറ്റിന്‍ എന്നീ ഘടകങ്ങള്‍ ഉളളതിനാലാണ്. ഇത് ശരീരഭാരം കുറയ്ക്കാനും ക്യാന്‍സറിനെ പ്രതിരോധിക്കാനും സഹായിക്കും.

മറ്റ് പ്രധാന പഴങ്ങളും ഗുണങ്ങളും

അനാര്‍ (മാതളം): പ്രമേഹം, ഹൃദ്രോഗം എന്നിവയെ ചെറുക്കാന്‍ ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നു.

അവോക്കാഡോ: പോഷകങ്ങളുടെ കലവറയായ അവോക്കാഡോ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ചര്‍മ്മത്തിന്റെയും കണ്ണിന്റെയും സംരക്ഷണത്തിനും ഉത്തമമാണ്.

വാഴപ്പഴം: വാഴപ്പഴത്തിലെ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

കൈതച്ചക്ക: ഇതിലെ ‘ബ്രോമെലൈന്‍’ എന്ന ഘടകം വീക്കവും നീര്‍ക്കെട്ടും കുറയ്ക്കാന്‍ ഫലപ്രദമാണ്.

മുന്തിരി: അസ്ഥികളുടെ ആരോഗ്യത്തിനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.

റെയിന്‍ബോ ഡയറ്റ്’

നിത്യജീവിതത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക പഴം കഴിക്കുന്നതിനേക്കാള്‍ വിവിധ നിറങ്ങളിലുള്ള പഴങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഏറ്റവും ഗുണകരമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ നിറവും വ്യത്യസ്തമായ ഫൈറ്റോന്യൂട്രിയന്റുകളെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാല്‍ ഒരു
‘റെയിന്‍ബോ ഡയറ്റ്’ അതായത് വ്യത്യസ്ഥ പഴങ്ങള്‍ ദിവസേന കഴിക്കുന്ന ഡയറ്റ് പിന്തുടരുന്നത് പൂര്‍ണ്ണമായ ആരോഗ്യം ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.

Also read: