28/03/2026
[fontresizer_tawhidurrahmandear_widget]

‘മറ്റൊരമ്മയ്ക്കും ഈ ഗതി വരരുത്’; വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം, കുടുംബം ഇന്ന് പരാതി നൽകും

 ‘മറ്റൊരമ്മയ്ക്കും ഈ ഗതി വരരുത്’; വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം, കുടുംബം ഇന്ന് പരാതി നൽകും

കോഴിക്കോട്: ബസിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം ഇന്ന് അധികൃതർക്ക് പരാതി നൽകും. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. തന്റെ മകൻ മോശക്കാരനല്ലെന്നും മറ്റൊരു അമ്മയ്ക്കും ഈ ഗതി വരരുതെന്നും ദീപക്കിന്റെ അമ്മ വിതുമ്പലോടെ പറഞ്ഞു.

മെഡിക്കൽ കോളജ് പോലീസ് സ്‌റ്റേഷൻ, സിറ്റി പോലീസ് കമ്മീഷണർ, കലക്ടർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് കുടുംബം പരാതി നൽകുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ ഇതിനോടകം തന്നെ നിരവധി പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വസ്ത്ര വ്യാപാരിയായിരുന്ന ദീപക് കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകുമ്പോഴായിരുന്നു വിവാദമായ സംഭവം. തിരക്കുള്ള ബസിനുള്ളിൽ ദീപക് ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം.

യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകൾ കാണുകയും വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ആരോപണങ്ങൾ തെറ്റാണെന്നും കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ദീപക്കെന്നും സുഹൃത്തുക്കൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Also read: