02/03/2026
[fontresizer_tawhidurrahmandear_widget]

ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയ്ക്ക് ജാമ്യം

 ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയ്ക്ക് ജാമ്യം

കോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കർശന വ്യവസ്ഥകളോടെ വടകര സ്വദേശിയായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്.

50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ദീപകിന്റെ ലാപ്‌ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാ ഫലം വരുന്നത് വരെ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

ബസിൽ വെച്ച് ദീപക് മോശമായി പെരുമാറി എന്നാരോപിച്ച് ഷിംജിത സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് കഴിഞ്ഞ മാസം 17ന് ദീപക് ജീവനൊടുക്കിയത്. വ്യാപകമായ സൈബർ ആക്രമണത്തിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്റെ പരാതിയിൽ കഴിഞ്ഞ മാസം 21നാണ് ഷിംജിത അറസ്റ്റിലായത്. തനിക്ക് നേരെ ലൈംഗികാതിക്രമം നടന്നുവെന്ന വാദത്തിൽ ഷിംജിത ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.

Also read: