02/03/2026
[fontresizer_tawhidurrahmandear_widget]

‘കേരളത്തിൽ വായിൽ ബീഫ് കുത്തിക്കയറ്റുന്ന സ്ഥലമുണ്ടെങ്കിൽ പറയണം; അവിടെ വന്ന് കഴിക്കാനാണ്’- വ്ലോഗർ ലക്ഷ്മി മേനോൻ

 ‘കേരളത്തിൽ വായിൽ ബീഫ് കുത്തിക്കയറ്റുന്ന സ്ഥലമുണ്ടെങ്കിൽ പറയണം; അവിടെ വന്ന് കഴിക്കാനാണ്’- വ്ലോഗർ ലക്ഷ്മി മേനോൻ

കൊച്ചി: ‘ദി കേരള സ്‌റ്റോറി’ രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനെ വിമർശിച്ചതിന് പിന്നാലെ നേരിട്ട സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി വ്ലോഗർ ലക്ഷ്മി മേനോൻ. സിനിമയിലെ ബീഫ് പരാമർശത്തെ പരിഹസിച്ച് ലക്ഷ്മി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ അധിക്ഷേപങ്ങളുമായി ഒരു വിഭാഗം രംഗത്തെത്തിയത്.

ഹിന്ദുവായ പെൺകുട്ടിയുടെ വായിൽ മുസ്ലീം യുവതികൾ ബീഫ് നിർബന്ധിച്ച് തിരുകുന്ന ട്രെയിലറിലെ രംഗത്തെയാണ് ലക്ഷ്മി പ്രധാനമായും ലക്ഷ്യം വെച്ചത്. കേരളത്തിൽ എവിടെയെങ്കിലും ഇത്തരത്തിൽ ബീഫ് വായിൽ കുത്തിക്കയറ്റി തരുന്ന സ്ഥലമുണ്ടെങ്കിൽ പറയണമെന്നും, അവിടെ വന്ന് കഴിക്കാമെന്നും ലക്ഷ്മി പരിഹസിച്ചു. ബീഫ് നൽകുമ്പോൾ കൂടെ പൊറോട്ടയോ പഴംപൊരിയോ കൂടി നൽകാമായിരുന്നുവെന്നും, സിനിമ കുറച്ചുകൂടി നിലവാരത്തിൽ എടുക്കാമായിരുന്നു എന്നും താരം വീഡിയോയിൽ പറഞ്ഞു.

വീഡിയോ വൈറലായതോടെ ലക്ഷ്മിക്കും കുടുംബത്തിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. മകളെക്കുറിച്ചുള്ള അധിക്ഷേപ കമന്റിന് ലക്ഷ്മി നൽകിയ തക്കതായ മറുപടി ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഇതിനിടെ ലക്ഷ്മിക്ക് പിന്തുണയുമായും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ‘ഇരവഴഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ, ബീഫും പൊറോട്ടയും മലയാളികൾക്കുള്ളതാണ്’ എന്ന ക്യാപ്ഷനുകളോടെയാണ് സോഷ്യൽ മീഡിയയിൽ ലക്ഷ്മിക്ക് പിന്തുണയേറുന്നത്.

Also read: