കോഴിക്കോട് ജയലക്ഷ്മി സിൽക്‌സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
കോഴിക്കോട്: നഗരമധ്യത്തിലെ കല്ലായ് റോഡിൽ പ്രവർത്തിക്കുന്ന പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്‌സിൽ വൻ തീപിടിത്തം. വൈകീട്ട് ആറ് മണിയോടെയാണ് കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്‌നിശമന സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കെട്ടിടത്തിന്റെ മുകൾനിലയിലാണ് ആദ്യം തീ പടർന്നത്. വൻതോതിൽ പുകയും തീയും ഉയർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായിട്ടുണ്ട്. അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണും ഷോറൂമിന്റെ ഒരു ഭാഗവും പൂർണമായും കത്തിനശിച്ചതായാണു വിവരം.
അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ കണക്കാക്കുന്നുണ്ട്.