02/03/2026
[fontresizer_tawhidurrahmandear_widget]

‘കണ്ട അണ്ടനെയും അടകോടനേയും അംഗീകരിക്കാനാവില്ല’; എസ്. രാജേന്ദ്രന്റെ വരവിൽ ഇടുക്കി ബിജെപിയിൽ ‘കലാപം’

 ‘കണ്ട അണ്ടനെയും അടകോടനേയും അംഗീകരിക്കാനാവില്ല’;                              എസ്. രാജേന്ദ്രന്റെ വരവിൽ ഇടുക്കി ബിജെപിയിൽ ‘കലാപം’

ഇടുക്കി: മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ പാർട്ടിയിൽ എടുത്തതിനെച്ചൊല്ലി ഇടുക്കി ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. നേതൃത്വത്തിന്റെ നടപടിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിക്കുന്ന ബിജെപി മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോർജിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് പാർട്ടിയിലെ ആഭ്യന്തര കലഹം പരസ്യമായത്. “കണ്ട അണ്ടനെയും അടകോടനേയും അംഗീകരിക്കാനാവില്ല” എന്നതടക്കമുള്ള രൂക്ഷമായ പരാമർശങ്ങളാണ് ശബ്ദരേഖയിലുള്ളത്.

രാജേന്ദ്രന് സ്വീകരണം ഒരുക്കാൻ ആളെ എത്തിച്ചത് പണം നൽകിയാണെന്ന ഗുരുതരമായ ആരോപണവും ബാബു ജോർജ് ഉന്നയിക്കുന്നുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ് വി.പി. സാനുവിനെ മാറ്റിയത് ഏകാധിപത്യപരമായ തീരുമാനമാണെന്നും ശബ്ദരേഖയിൽ വിമർശനമുണ്ട്. തനിക്കിട്ട് പണിയാമെന്ന് ആരും കരുതേണ്ടെന്നും തന്റെ ഒപ്പം എത്രപേരുണ്ടെന്ന് തെളിയിച്ചു തരാമെന്നും വെല്ലുവിളിച്ച ബാബു ജോർജ്, നിലവിലെ സാഹചര്യത്തിൽ പാർട്ടിയിൽ തുടരാനാവില്ലെന്ന സൂചനയും നൽകിയിട്ടുണ്ട്.

എസ്. രാജേന്ദ്രന്റെ ബിജെപി പ്രവേശനം പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെടുമ്പോഴും, ജില്ലയിലെ താഴേത്തട്ടിലുള്ള നേതാക്കളും പ്രവർത്തകരും ഇതിനെതിരെ രംഗത്തുവരുന്നത് ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ അതൃപ്തി പരസ്യമാക്കി രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also read: