28/03/2026
[fontresizer_tawhidurrahmandear_widget]

പുണ്യഭൂമിയിൽ വിശ്വാസികളുടെ മഹാപ്രവാഹം:റമദാനിന്റെ ആദ്യ 20 ദിവസത്തിനിടെ എത്തിയത് 9.6 കോടി പേർ; അവസാന പത്തിലേക്ക് ഒരുങ്ങി ഇരുഹറമുകളും

 പുണ്യഭൂമിയിൽ വിശ്വാസികളുടെ മഹാപ്രവാഹം:റമദാനിന്റെ ആദ്യ 20 ദിവസത്തിനിടെ എത്തിയത് 9.6 കോടി പേർ; അവസാന പത്തിലേക്ക് ഒരുങ്ങി ഇരുഹറമുകളും

മക്ക/മദീന: വിശുദ്ധ റമദാനിന്റെ ആദ്യ 20 ദിവസങ്ങളിൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുുന്നബവിയിലുമായി എത്തിയത് 96.6 ദശലക്ഷം തീർത്ഥാടകർ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരക്കുകളിൽ ഒന്നായാണ് ഈ വർഷത്തെ ഉംറ സീസൺ രേഖപ്പെടുത്തുന്നത്. ഇരു പള്ളികളിലുമായി പ്രതിദിനം ശരാശരി 4.8 ദശലക്ഷത്തിലധികം വിശ്വാസികളാണ് സന്ദർശനം നടത്തിയത്.

മസ്ജിദുൽ ഹറാമിൽ മാത്രം ആദ്യ 20 ദിവസങ്ങളിൽ 73.2 ദശലക്ഷത്തിലധികം സന്ദർശകരെത്തി. ഇതിൽ 1.56 കോടിയിലധികം പേർ ഉംറ തീർത്ഥാടകരാണ്. നിസ്കാരത്തിനെത്തിയവരും ഖിയാമുൽ ലൈലിൽ പങ്കെടുത്തവരുമായി 5.7 കോടിയിലധികം വിശ്വാസികളും മക്കയിലെ പള്ളിയിൽ എത്തിച്ചേർന്നു.

മസ്ജിദുുന്നബവിയിൽ 2.1 കോടിയിലധികം വിശ്വാസികളാണ് ആദ്യ ഇരുപത് ദിവസങ്ങളിൽ എത്തിയത്. റൗദ ശരീഫിൽ 5.7 ലക്ഷം പേർ സന്ദർശനം നടത്തിയപ്പോൾ, 17 ലക്ഷത്തിലധികം പേർ പ്രവാചകൻ മുഹമ്മദ് നബി (സ) യെ വിശ്രമസ്ഥലത്തെത്തി അഭിവാദ്യം ചെയ്തു.

റമദാനിലെ അവസാന 10 ദിവസങ്ങളിലെ വൻ തിരക്ക് പരിഗണിച്ച് ഇരു ഹറമുകളിലും വിപുലമായ സജ്ജീകരണങ്ങളാണ് ജനറൽ അതോറിറ്റി ഒരുക്കിയിരിക്കുന്നത്. ആധുനിക ഐഒടി സാങ്കേതികവിദ്യയും കളർ കോഡഡ് സ്ക്രീനുകളും ഉപയോഗിച്ച് തത്സമയം ജനത്തിരക്ക് നിയന്ത്രിക്കും.

ഇഅ്തികാഫ് ഇരിക്കുന്നവർക്കായി പ്രത്യേക ലോക്കറുകൾ, മെഡിക്കൽ സേവനങ്ങൾ, ഭക്ഷണ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതിനായി മൂന്ന് പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തനസജ്ജമാണ്. 3D മാപ്പുകൾ, ഡിജിറ്റൽ ഗൈഡുകൾ, കാഴ്ചപരിമിതർക്കായി ബ്രെയിൻ ലിപിയിലുള്ള ഖുർആൻ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷയും ആത്മീയ അന്തരീക്ഷവും ഉറപ്പാക്കാൻ അതോറിറ്റി 24 മണിക്കൂറും നിതാന്ത ജാഗ്രതയിലാണ്.

Also read: