04/03/2026
[fontresizer_tawhidurrahmandear_widget]

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറും ജയിലിന് പുറത്തേക്ക്; ദ്വാരപാലക ശില്പ കേസിൽ സ്വാഭാവിക ജാമ്യം

 ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറും ജയിലിന് പുറത്തേക്ക്; ദ്വാരപാലക ശില്പ കേസിൽ സ്വാഭാവിക ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള ക്കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങൾ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് ഇപ്പോൾ സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ, കട്ടിളപ്പാളി കേസിലും അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് പത്മകുമാറിന് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്.

അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് ഏഴ് പ്രതികൾ ഇതിനോടകം തന്നെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ, മുൻ പ്രസിഡന്റ് എൻ വാസു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ എസ് ശ്രീകുമാർ എന്നിവർക്ക് കോടതി നേരത്തെ സ്വാഭാവിക ജാമ്യം നൽകിയിരുന്നു. കൂടാതെ, തന്ത്രി കണ്ഠരര് രാജീവര്, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജു എന്നിവർക്ക് സാധാരണ ജാമ്യവും അനുവദിച്ചിരുന്നു.

Also read: