30/03/2026
[fontresizer_tawhidurrahmandear_widget]

മുജ്തബ ഖാംനഇയെയും ഇറാൻ നേതാക്കളെയും തൊടാനാകാതെ അമേരിക്ക: ഒടുവിൽ ‘മില്യൻ ഡോളർ ഇനാം’ പ്രഖ്യാപനം

 മുജ്തബ ഖാംനഇയെയും ഇറാൻ നേതാക്കളെയും തൊടാനാകാതെ അമേരിക്ക: ഒടുവിൽ ‘മില്യൻ ഡോളർ ഇനാം’ പ്രഖ്യാപനം

വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമാധികാര നേതാവ് മുജ്തബ ഖാംനഇ ഉൾപ്പെടെയുള്ള പത്ത് മുതിർന്ന ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ‘റെവാർഡ്‌സ് ഫോർ ജസ്റ്റിസ്’ പദ്ധതി പ്രകാരമാണ് ഈ വൻ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ആഗോളതലത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.

ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ നേതാവ് അലി ഖാംനഇയുടെ മകനാണ് മുജ്തബ ഖാംനഇ. പിതാവിന്റെ മരണശേഷം അധികാരമേറ്റ മുജ്തബ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണെന്നും ഒളിവിൽ കഴിയുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇദ്ദേഹത്തെ കൂടാതെ ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ്, ആഭ്യന്തര മന്ത്രി ഇസ്കന്ദർ മൊമേനി, സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി തുടങ്ങിയ പ്രമുഖരും അമേരിക്കയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ട്.

വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കുമെന്നും ഇവർക്ക് സുരക്ഷിതമായ മറ്റൊരു രാജ്യത്തേക്ക് താമസം മാറാനുള്ള സഹായം നൽകുമെന്നും അമേരിക്ക അറിയിച്ചു. എൻക്രിപ്റ്റഡ് സന്ദേശങ്ങളിലൂടെയോ ടോർ (Tor) നെറ്റ്‌വർക്ക് വഴിയോ വിവരങ്ങൾ കൈമാറാനാണ് നിർദ്ദേശം. ഇറാന്റെ ഭരണനേതൃത്വത്തെ ദുർബലപ്പെടുത്താനും സൈനിക രഹസ്യങ്ങൾ ചോർത്താനുമുള്ള അമേരിക്കയുടെ ശക്തമായ നീക്കമായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്. ഇറാന്റെ സാമ്പത്തിക-സൈനിക മേഖലകളെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം ഇത്തരം കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നത്.

Also read: