04/03/2026
[fontresizer_tawhidurrahmandear_widget]

അയോധ്യയിൽ നെതന്യാഹുവിന്റെ ദീർഘായുസിന് വേണ്ടി പ്രത്യേക പൂജ; നെറ്റിയിൽ തിലകം ചാർത്തി വൈദിക പട്ടാഭിഷേകം നടത്തി പരമഹംസ ആചാര്യയുടെ നേതൃത്വത്തിൽ പൂജാരിമാർ

 അയോധ്യയിൽ നെതന്യാഹുവിന്റെ ദീർഘായുസിന് വേണ്ടി പ്രത്യേക പൂജ; നെറ്റിയിൽ തിലകം ചാർത്തി വൈദിക പട്ടാഭിഷേകം നടത്തി പരമഹംസ ആചാര്യയുടെ നേതൃത്വത്തിൽ പൂജാരിമാർ

ലഖ്‌നൗ: അയോധ്യയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനായി നടത്തിയ ‘പട്ടാഭിഷേകവും’ പ്രത്യേക പൂജയും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവുകയാണ്. അയോധ്യയിലെ തപസ്വി കന്റോൺമെന്റ് പീഠാധിപതിയായ ജഗദ്ഗുരു പരമഹംസ ആചാര്യയുടെ നേതൃത്വത്തിലാണ് വേറിട്ട ചടങ്ങുകൾ നടന്നത്.

നെതന്യാഹുവിന്റെ ചിത്രം മുൻനിർത്തി വൈദിക ആചാരപ്രകാരം അദ്ദേഹത്തിന് കിരീടധാരണവും തിലകക്കുറിയും ചാർത്തിയായിരുന്നു സന്യാസിമാർ ‘പട്ടാഭിഷേകം’ നിർവഹിച്ചത്. ലോകത്തെ ഭീകരവാദത്തിൽനിന്ന് മുക്തമാക്കാൻ നെതന്യാഹുവിന് ദീർഘായുസ്സുണ്ടാകണമെന്നും അദ്ദേഹത്തിന്റെ പോരാട്ടങ്ങൾക്ക് വിജയം ലഭിക്കണമെന്നും പൂജാരിമാർ പ്രാർത്ഥിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ വധിച്ചത് മാനവികതയുടെ വിജയമാണെന്നും, അതിന് നേതൃത്വം നൽകിയ നെതന്യാഹു ലോകത്തിന് മാതൃകയാണെന്നും പരമഹംസ ആചാര്യ പറഞ്ഞു.

​അതേസമയം, അയോധ്യയിൽ നടന്ന പൂജയെ കൗതുകത്തോടെയും സോഷ്യൽ മീഡിയയും ഇസ്രയേലി മാധ്യമങ്ങളും കണ്ടത്. നെതന്യാഹുവിനെ ഇന്ത്യയിൽ പൂജിക്കുന്നു എന്ന തലക്കെട്ടോടെ ഇസ്രയേൽ മാധ്യമങ്ങൾ വാർത്ത പങ്കുവെച്ചു. ഇന്ത്യക്കാർ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ചിത്രം വെച്ച് ആരാധിക്കുന്നത് തമാശരൂപേണയാണ് ഇസ്രയേലിലെ പല സോഷ്യൽ മീഡിയ യൂസർമാരും ചർച്ച ചെയ്തത്.

Also read: