02/03/2026
[fontresizer_tawhidurrahmandear_widget]

‘ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നവർക്കെതിരെ കർശന നടപടി വേണം’; ജെ.ബി. കോശി കമ്മിഷൻ

 ‘ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നവർക്കെതിരെ കർശന നടപടി വേണം’; ജെ.ബി. കോശി കമ്മിഷൻ

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ക്രൈസ്തവ വിശ്വാസത്തെയും ആചാരങ്ങളെയും സഭാ നേതൃത്വത്തെയും സിനിമകളിലൂടെയോ എഴുത്തിലൂടെയോ അവഹേളിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നതാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ.

ദളിത്, നാടാർ ക്രൈസ്തവ വിഭാഗങ്ങളുടെ ക്ഷേമത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ ജനസംഖ്യാനുപാതികമായ തുക മാറ്റിവെക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇത്തരം വിഭാഗങ്ങൾ കൂടുതലുള്ള വാർഡുകളിൽ പ്രത്യേക സംവരണം ഏർപ്പെടുത്തണം. തീരദേശ പഞ്ചായത്തുകളുടെ രൂപീകരണത്തിൽ അഞ്ച് കിലോമീറ്റർ കടലോരമെങ്കിലും ഉൾപ്പെടുത്തണമെന്നും ശുപാർശയിലുണ്ട്.

മറ്റ് പ്രധാന നിർദ്ദേശങ്ങൾ

  • വിദ്യാഭ്യാസം ഉപരിപഠന സൗകര്യമില്ലാത്ത ക്രൈസ്തവ മാനേജ്‌മെന്റ് സ്കൂളുകൾ അപ്‌ഗ്രേഡ് ചെയ്യണം.
  • മതപരിവർത്തനം പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്ന കേന്ദ്രങ്ങളുണ്ടോ എന്ന് പോലീസ് പരിശോധിക്കണം.
  • വിവാഹ നിയമം വൈദികരുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന കേരള മാര്യേജ് രജിസ്‌ട്രേഷൻ ബിൽ 2020 നടപ്പാക്കരുത്.
  • ആംഗ്ലോ ഇന്ത്യൻ വിഭാഗം ഈ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ പ്രത്യേക ഏജൻസിയെ നിയോഗിക്കണം.
  • കുട്ടനാട് സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാടിന് പ്രത്യേക പദവി നൽകി പാർപ്പിട പദ്ധതികൾ നടപ്പാക്കണം.

പഴയ പള്ളികളുടെ നവീകരണത്തിന് സർക്കാർ സഹായം നൽകണമെന്നും, മത്സ്യബന്ധന യാനങ്ങളുടെ പെർമിറ്റ് ഫീ മറ്റു സംസ്ഥാനങ്ങൾക്ക് സമാനമായി കുറയ്ക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Also read: