ആലപ്പുഴ: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വിദേശസംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതിക്കെതിരെ ക്രൈസ്തവസഭകൾ നിലപാട് കടുപ്പിക്കുന്നു. സന്നദ്ധസേവന രംഗത്ത് പ്രവർത്തിക്കുന്നവരെ ഭയപ്പെടുത്താനും പിന്തിരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കമെന്ന് സഭാനേതൃത്വം ആരോപിച്ചു. നിലവിൽ ഫണ്ട് വിനിയോഗം നിരീക്ഷിക്കാൻ കർശന സംവിധാനങ്ങളുണ്ടെന്നിരിക്കെ, നിസ്സാര കാരണങ്ങൾ പറഞ്ഞ് ലൈസൻസ് റദ്ദാക്കാനും സ്ഥാപനങ്ങളുടെ ആസ്തികൾ സർക്കാർ അതോറിറ്റിക്ക് ഏറ്റെടുക്കാനും ഭേദഗതിയിലൂടെ സാധിക്കുമെന്നതാണ് പ്രധാന ആശങ്ക. ഭരണഘടനാ വിരുദ്ധമായ ഇത്തരം വ്യവസ്ഥകൾ പിൻവലിക്കണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു. 2020Read More
Tags :Religious Freedom
‘സയണിസ്റ്റ് അജണ്ടയ്ക്ക് കൂട്ടുനിൽക്കാനില്ല’: ട്രംപിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിൽ നിന്നും രാജിവെച്ച് സമീറ മുൻഷി
വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള മതസ്വാതന്ത്ര്യ കമ്മീഷനിൽ നിന്ന് മുസ്ലീം ഉപദേഷ്ടാവ് സമീറ മുൻഷി രാജിവച്ചു. കമ്മീഷൻ “സയണിസ്റ്റ് രാഷ്ട്രീയ അജണ്ട”യുടെ പിടിയിലാണെന്നും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾക്ക് അവിടെ സ്ഥാനമില്ലെന്നും ആരോപിച്ചാണ് രാജി. ഇസ്രയേൽ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ കഴിഞ്ഞ മാസം പുറത്താക്കപ്പെട്ട കമ്മീഷണർ കാരി പ്രീജീൻ ബോളറോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തന്റെ തീരുമാനമെന്ന് മുൻഷി വ്യക്തമാക്കി. ഫലസ്തീൻ വിഷയത്തിൽ തങ്ങളുടെ ആഴത്തിലുള്ള വിശ്വാസങ്ങൾ പ്രകടിപ്പിക്കുന്ന വിശ്വാസികളുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്ന് മുൻഷി സബ്സ്റ്റാക്കിൽ പങ്കുവെച്ച രാജി [&Read More
തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ക്രൈസ്തവ വിശ്വാസത്തെയും ആചാരങ്ങളെയും സഭാ നേതൃത്വത്തെയും സിനിമകളിലൂടെയോ എഴുത്തിലൂടെയോ അവഹേളിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നതാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. ദളിത്, നാടാർ ക്രൈസ്തവ വിഭാഗങ്ങളുടെ ക്ഷേമത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ ജനസംഖ്യാനുപാതികമായ തുക മാറ്റിവെക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇത്തരം വിഭാഗങ്ങൾ കൂടുതലുള്ള വാർഡുകളിൽ പ്രത്യേക സംവരണം ഏർപ്പെടുത്തണം. തീരദേശ പഞ്ചായത്തുകളുടെ രൂപീകരണത്തിൽ അഞ്ച് കിലോമീറ്റർ [&Read More
‘പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനം നാടകം: വിദേശികളെ കാണിക്കാൻ’; രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പള്ളി സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് കത്തോലിക്കാ സഭ മുഖപത്രമായ ദീപിക. രാജ്യത്ത് ക്രൈസ്തവർക്കെതിരെ ഹിന്ദുത്വ വർഗീയവാദികൾ അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തിൽ, ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി പള്ളി സന്ദർശിച്ചത് വെറും നാടകമാണെന്ന് പത്രം ആരോപിച്ചു. ‘വർഗീയത വാനോളം, നിവേദനം പോരാ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ സഭ കടുത്ത വിമർശനം ഉയർത്തിയത്. ഹിന്ദുത്വ വർഗീയവാദികൾ തെരുവിൽ ക്രിസ്മസ് ആഘോഷങ്ങൾ അലങ്കോലപ്പെടുത്തുമ്പോൾ പ്രധാനമന്ത്രി പള്ളിക്കുള്ളിൽ പ്രാർത്ഥിക്കാനെത്തിയത് ഇന്ത്യൻ പൗരന്മാരെ കാണിക്കാനല്ല, [&Read More