28/03/2026
[fontresizer_tawhidurrahmandear_widget]

ഒൻപതാം ക്ലാസ് പരീക്ഷയിൽ ചോദ്യപേപ്പറിന് പകരം ഇ-മെയിൽ, ചോദ്യങ്ങൾ അധ്യാപകർ വായിച്ചു കേൾപ്പിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

 ഒൻപതാം ക്ലാസ് പരീക്ഷയിൽ ചോദ്യപേപ്പറിന് പകരം ഇ-മെയിൽ, ചോദ്യങ്ങൾ അധ്യാപകർ വായിച്ചു കേൾപ്പിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: സംസ്ഥാനത്തെ ഒൻപതാം ക്ലാസ് പരീക്ഷാ നടത്തിപ്പിൽ കോഴിക്കോട് ജില്ലയിലെ സ്കൂളിലുണ്ടായ ഗുരുതര വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അച്ചടിച്ച ചോദ്യപേപ്പറിന് പകരം ഇ-മെയിൽ വഴി ചോദ്യങ്ങൾ നൽകിയത് പരീക്ഷാ ഹാളിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകിയെ ചുമതലപ്പെടുത്തി.

പരീക്ഷാ സമയത്ത് കുട്ടികൾക്ക് അച്ചടിച്ച ചോദ്യപേപ്പർ നൽകുന്നതിന് പകരം, ഇ-മെയിൽ വഴി അയച്ച ചോദ്യങ്ങൾ വായിച്ചു കേൾപ്പിച്ച് ഉത്തരമെഴുതിക്കാൻ അധ്യാപകർക്ക് മുകളിൽ നിന്ന് നിർദ്ദേശം ലഭിക്കുകയായിരുന്നു. ഇത് വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. കൂടാതെ, മുഴുവൻ മാർക്കിനുള്ള ചോദ്യങ്ങൾ ഇ-മെയിലിൽ ഉണ്ടായിരുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് സ്കൂളുകളിൽ പരീക്ഷ സുഗമമായാണ് നടന്നതെന്ന് മന്ത്രി അറിയിച്ചു.

Also read: