27/03/2026
[fontresizer_tawhidurrahmandear_widget]

‘അവൻ ദൈവത്തിന്റെ പ്രിയപുത്രൻ’; സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി മുഹമ്മദ് സിറാജ്

 ‘അവൻ ദൈവത്തിന്റെ പ്രിയപുത്രൻ’; സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി മുഹമ്മദ് സിറാജ്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി തിളക്കം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി സഹതാരവും ഇന്ത്യൻ പേസറുമായ മുഹമ്മദ് സിറാജ്. നിർണ്ണായക മത്സരങ്ങളിലെ സഞ്ജുവിന്റെ തകർപ്പൻ പ്രകടനങ്ങളെ വിലയിരുത്തിക്കൊണ്ട് “ദൈവത്തിന്റെ പ്രിയപ്പെട്ട പുത്രൻ” എന്നാണ് സിറാജ് സഞ്ജുവിനെ വിശേഷിപ്പിച്ചത്. ഒരു പുരസ്കാര ചടങ്ങിനിടെ എടുത്ത ചിത്രം പങ്കുവെച്ചുകൊണ്ടാണ് സിറാജ് തന്റെ മനസ്സ് തുറന്നത്.

“വെസ്റ്റ് ഇൻഡീസിനെതിരെയുള്ള സഞ്ജുവിന്റെ ഇന്നിംഗ്‌സ് വളരെയധികം പ്രാധാന്യമുള്ളതായിരുന്നു. ടീമിന് പുറത്തിരിക്കേണ്ടി വന്നിട്ടും, തിരിച്ചു വന്ന ശേഷം നോക്കൗട്ട് മത്സരങ്ങളിൽ സഞ്ജു പുറത്തെടുത്ത മൂന്ന് ‘ക്ലച്ച്’ പ്രകടനങ്ങൾ ടീമിന് നിർണ്ണായകമായി. സഞ്ജു ശരിക്കും ദൈവത്തിന്റെ പ്രിയപ്പെട്ട കുട്ടിയാണ്,” സിറാജ് പറഞ്ഞു.

ടീമിൽ അവസരങ്ങൾ ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടി വന്നിട്ടുള്ള താരമാണ് സഞ്ജു സാംസൺ. എന്നാൽ ലഭിക്കുന്ന അവസരങ്ങളിൽ പക്വതയോടെ കളിക്കാനും സമ്മർദ്ദ ഘട്ടങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിക്കാനും സഞ്ജുവിന് സാധിക്കുന്നുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലെ സഞ്ജുവിന്റെ ബാറ്റിംഗ് മികവാണ് സിറാജ് എടുത്തുപറഞ്ഞത്. ടീം പ്രതിസന്ധിയിലായ ഘട്ടത്തിൽ ഇറങ്ങി ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനുള്ള സഞ്ജുവിന്റെ കഴിവിനെ ക്രിക്കറ്റ് ലോകം ഒന്നടങ്കം പ്രശംസിക്കുകയാണ്.

Also read: