27/03/2026
[fontresizer_tawhidurrahmandear_widget]

എൽപിജി ക്ഷാമം രൂക്ഷം: ‘മുംബൈ നഗരത്തിലെ പകുതിയോളം ഹോട്ടലുകൾ അടച്ചുപൂട്ടും’; മുന്നറിയിപ്പുമായി അസോസിയേഷൻ

 എൽപിജി ക്ഷാമം രൂക്ഷം: ‘മുംബൈ നഗരത്തിലെ പകുതിയോളം ഹോട്ടലുകൾ അടച്ചുപൂട്ടും’; മുന്നറിയിപ്പുമായി അസോസിയേഷൻ

മുംബൈ: രാജ്യത്ത് എൽപിജി സിലണ്ടർ ക്ഷാമം രൂക്ഷം. മുംബൈ, ബംഗളൂരു നഗരങ്ങളിൽ ഹോട്ടലുകൾ അടച്ചു പൂട്ടൽ ഭീഷണിയിലാണ്. സിലണ്ടർ പ്രതിസന്ധി രൂക്ഷമായാൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകൾ പറയുന്നു. നഗരത്തിലെ ഏകദേശം 20 ശതമാനത്തോളം ഹോട്ടലുകൾ ഇതിനകം തന്നെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി മുംബൈ ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷൻ (AHAR) അറിയിച്ചു. വിതരണത്തിലെ തടസ്സം നീങ്ങിയില്ലെങ്കിൽ പകുതിയോളം ഹോട്ടലുകൾ വരുംദിവസങ്ങളിൽ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് അസോസിയേഷന്റെ മുന്നറിയിപ്പ്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ തടസ്സങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പല സ്ഥാപനങ്ങളും സ്റ്റോക്കിനനുസരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഹോട്ടലുകൾ മൊത്തമായി അടച്ചിടാൻ അസോസിയേഷൻ തീരുമാനിച്ചിട്ടില്ലെങ്കിലും, ഗ്യാസ് ലഭ്യതയ്ക്കനുസരിച്ച് ഓരോ ഉടമയ്ക്കും തീരുമാനമെടുക്കാമെന്ന് സംഘടന വ്യക്തമാക്കി.

അതേസമയം, വിഷയം ഗൗരവമായി എടുത്ത കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചു. എണ്ണ വിപണന കമ്പനികളിലെ മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരടങ്ങുന്ന സമിതി വിതരണത്തിലെ തടസ്സങ്ങൾ പരിശോധിക്കും. രാജ്യത്ത് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പെട്രോകെമിക്കൽ സ്ട്രീമുകൾ വഴിതിരിച്ചുവിട്ട് ഉത്പാദനം വർദ്ധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദ്ദേശം നൽകിയതായും മന്ത്രാലയം അറിയിച്ചു. ഗാർഹിക ആവശ്യങ്ങൾക്കുള്ള വിതരണത്തിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായി സിലിണ്ടർ ബുക്കിംഗ് കാലാവധി 21-ൽ നിന്നും 25 ദിവസമായി ഉയർത്തിയിട്ടുണ്ട്.

Also read: