29/03/2026
[fontresizer_tawhidurrahmandear_widget]

ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചു

 ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചു

മസ്‌കത്ത് : ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്(82) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ അഞ്ച് പതിറ്റാണ്ടിലേറെ സേവനം നടത്തിയ ഇദ്ദേഹം ആധുനിക ഒമാന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. സൗമ്യമായി പെരുമാറ്റവും പക്വമായ നയതന്ത്രജ്ഞതയും അദ്ദേഹത്തെ ജനപ്രിയനാക്കി.

1940ൽ മസ്‌കത്തിൽ ജനിച്ച സയ്യിദ് ഫഹദ്, കെയ്‌റോ യൂണിവേഴ്‌സിറ്റിയിൽ നിന്നും പാരീസിലെ സോർബോൺ യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മുൻ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ഭരണകാലത്താണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിദേശകാര്യ മന്ത്രി, വാർത്താവിനിമയ സംസ്‌കാരിക മന്ത്രി തുടങ്ങിയ പദവികൾ വഹിച്ച അദ്ദേഹം 1994 മുതൽ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. അറബി ഭാഷയ്ക്കു പുറമെ ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു.

അറബ് ലോകത്തെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ ഉച്ചകോടികളിൽ ഒമാന്റെ മുഖമായിരുന്നു സയ്യിദ് ഫഹദ്. കൂടാതെ അയൽ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിൽ നിന്നു. റോയൽ ഓപ്പറ, ഹൗസ് മസ്‌കത്ത്, സുൽത്താൻ ഖാബൂസ് സർവകലാശാല തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ മേധാവിയായും അദ്ദേഹം പ്രവർത്തിച്ചു. സയ്യിദ് ഫഹദിന്റെ നിര്യണത്തിൽ ഒമാൻ റോയൽ കോർട്ട് അനുശോചനം രേഖപ്പെടുത്തി.

Also read: