30/03/2026
[fontresizer_tawhidurrahmandear_widget]

മരിച്ച മകന്റെ ‘വിവാഹം’ 22 വർഷമായി ആഘോഷമാക്കി മാതാപിതാക്കൾ

 മരിച്ച മകന്റെ ‘വിവാഹം’ 22 വർഷമായി ആഘോഷമാക്കി മാതാപിതാക്കൾ

ഹൈദരാബാദ്: പ്രണയത്തിന് മുന്നിൽ മരണം കീഴടങ്ങിയെങ്കിലും, തങ്ങളുടെ മകനെയും അവൻ പ്രണയിച്ച പെൺകുട്ടിയെയും ഇന്നും വിവാഹബന്ധത്തിലൂടെ ചേർത്തുപിടിക്കുകയാണ് തെലങ്കാനയിലെ വൃദ്ധ ദമ്പതികൾ. മഹബൂബാബാദ് ജില്ലയിലെ ലാലുവും സുക്കമ്മയുമാണ് കഴിഞ്ഞ 22 വർഷമായി മരിച്ചുപോയ മകൻ രാം കോട്ടിയുടെയും പ്രിയതമയുടെയും പ്രതീകാത്മക വിവാഹം നടത്തിവരുന്നത്.

2003-ലായിരുന്നു നാടിനെ നടുക്കിയ ദുരന്തം. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് രാം കോട്ടിയും കാമുകിയും ആത്മഹത്യ ചെയ്തു. മകന്റെ വേർപാടിൽ തളർന്നുപോയ മാതാപിതാക്കൾക്ക്, മകൻ സ്വപ്നത്തിൽ വന്ന് തന്റെ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടതാണ് ഇത്തരമൊരു അപൂർവ്വ ചടങ്ങിന് തുടക്കമിട്ടത്. തുടർന്ന് വീടിനുള്ളിൽ ഇവർക്കായി ഒരു ചെറിയ ക്ഷേത്രം പണിയുകയും രാമകോടിയുടെയും പെൺകുട്ടിയുടെയും വിഗ്രഹങ്ങൾ സ്ഥാപിച്ച് ആരാധിക്കാനും തുടങ്ങി.

എല്ലാ വർഷവും ശ്രീരാമനവമി ദിനത്തിലാണ് ‘ദിവ്യ കല്യാണം’ നടക്കുന്നത്. സീതാരാമന്മാരുടെ വിവാഹ ചടങ്ങുകൾക്ക് സമാനമായി, പാരമ്പര്യ രീതിയിലുള്ള ആഘോഷങ്ങളോടെയാണ് വിഗ്രഹങ്ങൾ തമ്മിലുള്ള വിവാഹം ഇവർ നടത്തുന്നത്. തുടക്കത്തിൽ ഒരു സ്വകാര്യ ചടങ്ങായിരുന്ന ഇത് ഇപ്പോൾ ഗ്രാമീണ ഉത്സവമായി മാറിയിരിക്കുകയാണ്. മരണത്തിന് ശേഷമെങ്കിലും മകന്റെ ആഗ്രഹം സഫലമാക്കുന്നതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കൾ.

Also read: