07/03/2026
[fontresizer_tawhidurrahmandear_widget]

കൊച്ചിയിൽ ഇറാൻ യുദ്ധക്കപ്പലിന്റെ ദൃശ്യം പകർത്താൻ ശ്രമം; റിപ്പബ്ലിക് ടി.വി സംഘവും ബോട്ട് ഡ്രൈവറും അറസ്റ്റിൽ

 കൊച്ചിയിൽ ഇറാൻ യുദ്ധക്കപ്പലിന്റെ ദൃശ്യം പകർത്താൻ ശ്രമം; റിപ്പബ്ലിക് ടി.വി സംഘവും ബോട്ട് ഡ്രൈവറും അറസ്റ്റിൽ

കൊച്ചി: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാന്റെ പടക്കപ്പലായ ഐ.ആർ.ഐ.എസ് ലാവന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ടി.വി റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി, ബോട്ട് ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. സുരക്ഷാ കാരണങ്ങളാൽ പ്രവേശനം നിരോധിച്ച മേഖലയിൽ അതിക്രമിച്ചു കയറിയതിനാണ് ഇവർക്കെതിരെ നടപടിയെടുത്തത്.

മട്ടാഞ്ചേരി വാർഫിന് സമീപം ഡോക്ക് ചെയ്തിരുന്ന കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താനായി മറൈൻ ഡ്രൈവിൽ നിന്നും ബോട്ട് വാടകയ്‌ക്കെടുത്താണ് സംഘം എത്തിയത്. നിരോധിത മേഖലയിൽ ബോട്ട് പ്രവേശിക്കുന്നത് കണ്ട സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് ഇവരെ ഹാർബർ പോലീസിന് കൈമാറി. സംഘം ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ക്യാമറയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയിലാണ് ലാവൻ ഉള്ളത്. അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയായിട്ടാണ് അധികൃതർ കണക്കാക്കുന്നത്. അറസ്റ്റിലായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Also read: