07/03/2026
[fontresizer_tawhidurrahmandear_widget]

സൗദിയിൽ വീണ്ടും ആക്രമണ ശ്രമം; മൂന്ന് ക്രൂയിസ് മിസൈലുകളും മൂന്ന് ഡ്രോണുകളും പ്രതിരോധിച്ചു

 സൗദിയിൽ വീണ്ടും ആക്രമണ ശ്രമം; മൂന്ന് ക്രൂയിസ് മിസൈലുകളും മൂന്ന് ഡ്രോണുകളും പ്രതിരോധിച്ചു

റിയാദ്: സൗദി അറേബ്യയിലെ അൽ-ഖർജിന് സമീപം ശത്രുരാജ്യങ്ങൾ തൊടുത്തുവിട്ട മൂന്ന് ക്രൂയിസ് മിസൈലുകളും മൂന്ന് ഡ്രോണുകളും സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞുനിർത്തി നശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് ആക്രമണശ്രമം ഉണ്ടായതെന്ന് സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

തലസ്ഥാനമായ റിയാദിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന അൽ-ഖർജ് നഗരത്തിന് പുറത്തുവെച്ചാണ് മിസൈലുകൾ തകർത്തത്. ഗവർണറേറ്റിന് കിഴക്ക് ഭാഗത്തുവെച്ച് ഡ്രോണുകളും വെടിവച്ചിട്ടു. പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി രണ്ട് വ്യത്യസ്ത പ്രസ്താവനകളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബുധനാഴ്ചയും സമാനമായ രീതിയിൽ കിഴക്കൻ സൗദി അറേബ്യയിലെ റാസ് തനുര റിഫൈനറി ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണശ്രമം നടന്നിരുന്നു. എന്നാൽ ഇത് ലക്ഷ്യത്തിലെത്തും മുൻപേ തകർക്കാൻ കഴിഞ്ഞതിനാൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ലെന്ന് അധികൃതർ അറിയിച്ചു. അൽ-ഖർജിന് മുകളിലൂടെ പറന്ന രണ്ട് ക്രൂയിസ് മിസൈലുകളും കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള ഒരു ഡ്രോണും കഴിഞ്ഞ ദിവസം പ്രതിരോധ സേന നശിപ്പിച്ചിരുന്നതായും അൽ-മാലികി കൂട്ടിച്ചേർത്തു.

Also read: