28/03/2026
[fontresizer_tawhidurrahmandear_widget]

‘മമ്മൂക്കയുടെ അനുഗ്രഹം വാങ്ങി; വിജയിച്ചാൽ മെഗാസ്റ്റാർ മണ്ഡലത്തിലെത്തും’- രമേഷ് പിഷാരടി

 ‘മമ്മൂക്കയുടെ അനുഗ്രഹം വാങ്ങി;  വിജയിച്ചാൽ മെഗാസ്റ്റാർ മണ്ഡലത്തിലെത്തും’- രമേഷ് പിഷാരടി

പാലക്കാട്: തെന്നിന്ത്യൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പൂർണ്ണ പിന്തുണയോടും അനുഗ്രഹത്തോടും കൂടിയാണ് താൻ പാലക്കാട് നിയമസഭാ പോരാട്ടത്തിന് ഇറങ്ങുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. മമ്മൂട്ടിയുമായി നിരന്തരം ആശയവിനിമയം നടത്താറുണ്ടെന്നും രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹം കൃത്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ടെന്നും താരം വ്യക്തമാക്കി.

സിനിമയിൽ നിന്നുള്ള ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് എത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, വിജയത്തിന് ശേഷം മമ്മൂക്കയെ മണ്ഡലത്തിലെത്തിക്കാൻ സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നു. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പാലക്കാട് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാകും തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലത്തിൽ തന്നെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നും പരിമിതമായ സമയം കൊണ്ട് ജനങ്ങളെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുമെന്നും പിഷാരടി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ വീട് നിർമ്മാണ പദ്ധതികൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. വിവാദങ്ങളെ ഭയക്കുന്നില്ലെന്നും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുമെന്നും ആത്മവിശ്വാസത്തോടെ പിഷാരടി വ്യക്തമാക്കി.

Also read: