07/03/2026
[fontresizer_tawhidurrahmandear_widget]

സുഖോയ് ദുരന്തം: വിടവാങ്ങിയത് ‘ഓപറേഷൻ സിന്ദൂർ’ നായകൻ; 10 ദിവസം മുമ്പ് കുടുംബത്തെ കണ്ട് മടങ്ങിയ പൂർവേഷിന് വിട

 സുഖോയ് ദുരന്തം: വിടവാങ്ങിയത് ‘ഓപറേഷൻ സിന്ദൂർ’ നായകൻ; 10 ദിവസം മുമ്പ് കുടുംബത്തെ കണ്ട് മടങ്ങിയ പൂർവേഷിന് വിട

ന്യൂഡൽഹി: അസമിലെ കർബി ആംഗ്ലോങ്ങിൽ സുഖോയ്-30 എംകെഐ യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ രാജ്യം കണ്ടത് വീരനായ പോരാളിയുടെ അപ്രതീക്ഷിത വിയോഗം. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ നടത്തിയ ‘ഓപറേഷൻ സിന്ദൂറി’ൽ പങ്കുവഹിച്ച ഫ്ലൈറ്റ് ലെഫ്റ്റനന്റ് പൂർവേഷ് ദുരാക്കറാണ് (28) അപകടത്തിൽ മരിച്ചത്. വെറും 10 ദിവസം മുമ്പ് നാഗ്പൂരിലെ വീട്ടിലെത്തി കുടുംബത്തെ കണ്ട് മടങ്ങിയതായിരുന്നു അദ്ദേഹം.

ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ള ഭീകരർക്കെതിരെ പാകിസ്ഥാനിലും പിഒകെയിലുമായി നടന്ന സൈനിക നീക്കമായിരുന്നു ഓപറേഷൻ സിന്ദൂർ. 100-ലധികം ഭീകരരെ വധിച്ച ഈ സുപ്രധാന ദൗത്യത്തിൽ താൻ പങ്കാളിയാണെന്ന വിവരം പൂർവേഷ് കുടുംബത്തെപ്പോലും അറിയിച്ചിരുന്നില്ല. ദൗത്യം പൂർത്തിയായി 15 ദിവസങ്ങൾക്ക് ശേഷമാണ് തന്റെ മകൻ രാജ്യത്തിന്റെ അഭിമാനമായി മാറിയ വിവരം വിരമിച്ച റെയിൽവേ ജീവനക്കാരനായ പിതാവ് രവീന്ദ്ര ദുരാഗ്കർ അറിയുന്നത്.

ഒരു കുടുംബസംഗമത്തിനായി 10 ദിവസം മുമ്പാണ് പൂർവേഷ് നാഗ്പൂരിലെത്തിയത്. യുദ്ധവിമാനങ്ങൾ പറത്തുന്നതിലെ ആവേശവും സഹപ്രവർത്തകരോടുള്ള ബഹുമാനവും അദ്ദേഹം എപ്പോഴും പങ്കുവെക്കുമായിരുന്നുവെന്ന് പിതാവ് ഓർക്കുന്നു. പരിശീലന ദൗത്യത്തിനായി ജോർഹട്ട് എയർബേസിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. സ്ക്വാഡ്രൺ ലീഡർ അനുജും അപകടത്തിൽ കൊല്ലപ്പെട്ടു.

നാല് വർഷത്തെ സേവനത്തിന് ശേഷം രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച പൂർവേഷ് എല്ലാവർക്കും പ്രചോദനമാണെന്ന് പിതാവ് പറഞ്ഞു. താൻ കണ്ട സ്വപ്നം അദ്ദേഹം സാക്ഷാത്കരിച്ചുവെങ്കിലും രാജ്യത്തെ കൂടുതൽ സേവിക്കാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് കുടുംബം.

Also read: