വീണാ ജോർജിന്റെ കഴുത്തിൽ ആയുധം കൊണ്ടുള്ള മുറിവോ ചതവോ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്; പ്രതിഷേധക്കാരുടെ കൈയിൽ ആയുധം ഉണ്ടായിരുന്നില്ലെന്ന് പോലീസും
വീണാ ജോര്‍ജ്
കണ്ണൂർ: ആരോഗ്യ മന്ത്രി വീണ ജോർജിനെ ആയുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസ് വ്യാജമാണെന്നു വ്യക്തമാക്കുന്ന മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പുറത്ത്. മന്ത്രിയുടെ കഴുത്തിൽ ആയുധം കൊണ്ടുള്ള പരിക്കുകളില്ലെന്ന് ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. പ്രതിഷേധക്കാരുടെ കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസും മൊഴി നൽകിയിട്ടുണ്ട്.
മന്ത്രി വീണ ജോർജും ഗൺമാനും ചികിത്സ തേടിയ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ‘വൂണ്ട് സർട്ടിഫിക്കറ്റ്’ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴുത്തിലും ചെവിക്ക് താഴെയും കൈമുട്ടിലും തൊടുമ്പോൾ വേദനയുണ്ടെന്ന് മന്ത്രി അറിയിച്ചതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ആയുധം ഉപയോഗിച്ചുള്ള ചതവോ മുറിവോ ശരീരത്തിലില്ലെന്ന് റിപ്പോർട്ട് അടിവരയിടുന്നു. കാര്യമായ പരിക്കുകൾ ഇല്ലാത്തതിനാൽ ഒരു എക്‌സ്-റേ പരിശോധന പോലും ഡോക്ടർമാർ നിർദേശിച്ചിരുന്നില്ല.
‘കൊല്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് കെ.എസ്.യു പ്രവർത്തകർ ആയുധവുമായി എത്തി കഴുത്തിൽ പരിക്കേൽപ്പിച്ചു എന്നാണ് റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്. എന്നാൽ, സംഭവസമയത്ത് മന്ത്രിക്ക് സുരക്ഷയൊരുക്കിയ കണ്ണൂർ ടൗൺ സ്റ്റേഷനിലെ പോലീസുകാരുടെ മൊഴി ഇതിന് വിരുദ്ധമാണ്. പ്രതിഷേധക്കാരുടെ കയ്യിൽ യാതൊരുവിധ ആയുധങ്ങളും ഉണ്ടായിരുന്നില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്.
വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി രണ്ടാഴ്ചയോളമായി റിമാൻഡിലായിരുന്ന കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള അഞ്ച് പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ പ്രവർത്തകർക്ക് കണ്ണൂർ സബ് ജയിലിന് മുന്നിൽ കോൺഗ്രസ് നേതൃത്വത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി.
മന്ത്രിയുടെ ഗൺമാൻ നൽകിയ പരാതിയുടെയും സി.പി.എം നേതാക്കളുടെ പ്രചാരണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. എന്നാൽ പുറത്തുവന്ന മെഡിക്കൽ റിപ്പോർട്ടും പോലീസുകാരുടെ തന്നെ മൊഴികളും കേസിന്റെ സത്യാവസ്ഥയെ ചോദ്യം ചെയ്യുന്നതാണ്. രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച കേസാണ് ഇതെന്ന കോൺഗ്രസ് വാദത്തിന് കരുത്ത് പകരുന്നതു കൂടിയാണു പുതിയ വെളിപ്പെടുത്തലുകൾ.