18/04/2026
[fontresizer_tawhidurrahmandear_widget]

Tags :Veena George attack

Kerala

വീണാ ജോർജിന്റെ കഴുത്തിൽ ആയുധം കൊണ്ടുള്ള മുറിവോ ചതവോ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്;

കണ്ണൂർ: ആരോഗ്യ മന്ത്രി വീണ ജോർജിനെ ആയുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസ് വ്യാജമാണെന്നു വ്യക്തമാക്കുന്ന മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പുറത്ത്. മന്ത്രിയുടെ കഴുത്തിൽ ആയുധം കൊണ്ടുള്ള പരിക്കുകളില്ലെന്ന് ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. പ്രതിഷേധക്കാരുടെ കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസും മൊഴി നൽകിയിട്ടുണ്ട്. മന്ത്രി വീണ ജോർജും ഗൺമാനും ചികിത്സ തേടിയ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ‘വൂണ്ട് സർട്ടിഫിക്കറ്റ്’ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴുത്തിലും ചെവിക്ക് താഴെയും കൈമുട്ടിലും തൊടുമ്പോൾ വേദനയുണ്ടെന്ന് മന്ത്രി അറിയിച്ചതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, [&Read More

Kerala

കെഎസ്‍യു പ്രവർത്തകർ പ്രതിഷേധിച്ചത് പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നത് പോലെ, എന്റെ ദേഹം നൊന്തു:

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ തനിക്കെതിരെ നടത്തിയത് ജനാധിപത്യപരമായ പ്രതിഷേധമല്ലെന്നും, മുൻകൂട്ടി നിശ്ചയിച്ച ആക്രമണമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. പുലി പതുങ്ങിയിരുന്ന് നടത്തുന്ന ആക്രമണം പോലെയായിരുന്നു പ്രതിഷേധമെന്നും അവർ പറഞ്ഞു. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനും മറ്റ് ഔദ്യോഗിക പരിപാടികൾക്കുമായി കണ്ണൂരിലെത്തിയപ്പോഴായിരുന്നു തുടർച്ചയായ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നതെന്നും ഒരു മലയാളം മാധ്യമത്തോട് അവർ പ്രതികരിച്ചു. ”രാവിലെ തലശ്ശേരിയിൽ നിന്ന് മട്ടന്നൂരിലേക്ക് പോകുമ്പോൾ തന്നെ കരിങ്കൊടി പ്രതിഷേധം തുടങ്ങിയിരുന്നു. റോഡ് സൈഡിൽ നിന്ന് കരിങ്കൊടി [&Read More

Kerala

കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു,

കോഴിക്കോട്/കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ തിരുവള്ളൂരിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. റെയിൽവേ സ്‌റ്റേഷനിൽ മന്ത്രിയെ കരിങ്കൊടി കാണിച്ച കേസിൽ അറസ്റ്റിലായ ബിതുൽ നിലവിൽ റിമാൻഡിലാണ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിനിടെ, കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ [&Read More

Kerala

വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യം ഹാജരാക്കിയാൽ കുഴിമന്തിയും ഒരു പവൻ സ്വർണവും; പാരിതോഷികം

കണ്ണൂര്‍: തനിക്ക് നേരെ കെഎസ്യു പ്രവർത്തകർ വധശ്രമം നടത്തിയെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ആരോപണത്തെ പരിഹസിച്ച് പ്രതിപക്ഷ സംഘടനകൾ. മന്ത്രിയെ കെഎസ്യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് സ്വർണവും കുഴിമന്തിയും പാരിതോഷികം പ്രഖ്യാപിച്ചാണ് കെഎസ്യുവും യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരിക്കുന്നത്. കെഎസ്യു കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് സ്വർണം പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിയെ ആക്രമിച്ചതിന് തെളിവ് നൽകുന്നവർക്ക് ഒരു പവൻ സ്വർണമോതിരം നൽകുമെന്നാണു വാഗ്ദാനം. കുഴിമന്ത്രി ഓഫറുമായി കെഎസ്യു കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയും രംഗത്തെത്തി. ആക്രമിക്കുന്ന [&Read More

Kerala

‘വിദ്യാർഥിയായിരിക്കെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ വീണാ ജോർജ് മന്ത്രിയായിട്ടും അഭിനയമികവ് തുടരുന്നു’;

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അവകാശവാദത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്. വിദ്യാർഥിയായിരിക്കെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ വീണാ ജോർജ്, മന്ത്രിയായിട്ടും ആ അഭിനയമികവ് തുടരുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. ജനീഷ് പരിഹസിച്ചു. കഴിഞ്ഞ ദിവസം മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനയത്തിൽ തോൽപ്പിച്ചെങ്കിൽ, ഇന്ന് തന്റെ മാരകമായ അഭിനയ സിദ്ധി കൊണ്ട് വീണാ ജോർജ് മുഖ്യമന്ത്രിയെ മറികടന്നിരിക്കുകയാണെന്നും ജനീഷ് പറഞ്ഞു. പ്രതിഷേധക്കാരെ കാണുമ്പോൾ ‘അന്യനും’ അവർ പോയാൽ ‘അമ്പിയും’ [&Read More