02/05/2026
[fontresizer_tawhidurrahmandear_widget]

‘തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ആത്മവിശ്വാസം വോട്ടെടുപ്പിന് ശേഷം വർധിച്ചു’: പേരാമ്പ്രയിൽ ഇത്തവണ വിജയം ഉറപ്പെന്ന് ഫാത്തിമ തഹിലിയ

 ‘തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ആത്മവിശ്വാസം വോട്ടെടുപ്പിന് ശേഷം വർധിച്ചു’: പേരാമ്പ്രയിൽ ഇത്തവണ വിജയം ഉറപ്പെന്ന് ഫാത്തിമ തഹിലിയ

പേരാമ്പ്ര: പേരാമ്പ്ര നിയുക്ത മണ്ഡലത്തിലെ വോട്ടെടുപ്പിന് പിന്നാലെ വലിയ ആത്മവിശ്വാസ പ്രകടനവുമായി മുന്നണികൾ രംഗത്ത്. പതിറ്റാണ്ടുകളായുള്ള മണ്ഡലത്തിലെ രാഷ്ട്രീയ ചരിത്രം ഇത്തവണ തിരുത്തിക്കുറിക്കുമെന്നും പേരാമ്പ്രയിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും സ്ഥാനാർത്ഥി ഫാത്തിമ തഹിലിയ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്നതിനേക്കാൾ വലിയ ആത്മവിശ്വാസമാണ് വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ഉള്ളതെന്ന് ഫാത്തിമ തഹിലിയ വ്യക്തമാക്കി. ഇത്തവണ പേരാമ്പ്ര യുഡിഎഫിനൊപ്പം നിൽക്കുമെന്നും സംസ്ഥാനത്ത് യുഡിഎഫ് ഭരണമുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, പേരാമ്പ്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ചില അനാരോഗ്യകരമായ പ്രവണതകൾ ഗൗരവമായി പരിശോധിക്കപ്പെടണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് മുതലാണ് ഇത്തരത്തിലുള്ള ശൈലികൾ ആരംഭിച്ചതെന്നും ഇടതുപക്ഷത്തിന് ഇങ്ങനെയൊരു രീതിയല്ല ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Also read: