06/04/2026
[fontresizer_tawhidurrahmandear_widget]

എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് പുതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; പഞ്ചായത്ത് ഭരണം ട്വൻ്റി20ക്ക് നഷ്ടമാകും

 എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് പുതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; പഞ്ചായത്ത് ഭരണം ട്വൻ്റി20ക്ക് നഷ്ടമാകും

കൊച്ചി: ട്വന്റി20യുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് എറണാകുളം പുതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജി സമർപ്പിച്ചു. പാർട്ടിയുടെ പുതിയ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പൂജ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ട്വൻ്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് തന്നെ പരോക്ഷമായി ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു.

മുൻപ് രാജിവെച്ച ഒരു മെമ്പർ വാഹനാപകടത്തിൽ മരിച്ചതും ആ കുടുംബം തകർന്നതും സൂചിപ്പിച്ച്, അത്തരമൊരു ഗതി ദൈവം വരുത്താതിരിക്കട്ടെ എന്ന് സാബു ജേക്കബ് തന്നോട് പറഞ്ഞതായും പൂജ വെളിപ്പെടുത്തി.

പ്രസിഡൻ്റിൻ്റെ രാജിയോടെ പുതൃക്കയിലെ പഞ്ചായത്ത് ഭരണം ട്വൻ്റി20ക്ക് നഷ്ടമാകും. യുഡിഎഫിനും ട്വൻ്റി20ക്കും ഏഴ് വീതം അംഗങ്ങളുണ്ടായിരുന്ന പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് ട്വൻ്റി20 ഭരണം നേടിയിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിലുണ്ടായ ഈ ആഭ്യന്തര കലഹം ട്വൻ്റി20ക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

Also read: