21/04/2026
[fontresizer_tawhidurrahmandear_widget]

തിരൂരിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ

 തിരൂരിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ

തിരൂർ: മലപ്പുറം തിരൂരിൽ അമ്മയെയും ഒന്നരവയസ്സുള്ള മകനെയും വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കഴിഞ്ഞ ഏപ്രിൽ 15-ന് കുടുംബത്തോടൊപ്പം ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു ഇർഫാന. നാലുമാസം മുൻപ് മരിച്ച സ്വന്തം മാതാവിന്റെ വേർപാടിൽ ഇർഫാന കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

വിദേശത്തുള്ള പിതാവ് ഇബ്രാഹിം കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. അദ്ദേഹം പള്ളിയിൽ പോയ സമയത്താണ് ദാരുണസംഭവം നടന്നതെന്നാണ് കരുതുന്നത്. കോഴിക്കോട് സ്വദേശി റാഫിയാണ് ഇർഫാനയുടെ ഭർത്താവ്.

Also read: