02/08/2026
[fontresizer_tawhidurrahmandear_widget]

‘മുംബൈ ശിവാജി മഹാരാജിന്റെ നാട്, ഐ.പി.എൽ മത്സരങ്ങളിൽ ‘സലാം മുംബൈ’ വേണ്ട, ‘നമസ്കാരം മുംബൈ’ മതി; മുംബൈ ക്രിക്കറ്റ് അസോസിയേഷന് പരാതി നൽകി യുവമോർച്ച

 ‘മുംബൈ ശിവാജി മഹാരാജിന്റെ നാട്, ഐ.പി.എൽ മത്സരങ്ങളിൽ ‘സലാം മുംബൈ’ വേണ്ട, ‘നമസ്കാരം മുംബൈ’ മതി; മുംബൈ ക്രിക്കറ്റ് അസോസിയേഷന് പരാതി നൽകി യുവമോർച്ച

മുംബൈ: മുംബൈയിൽ നടക്കുന്ന ഐ.പി.എൽ മത്സരങ്ങൾക്കിടെ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനുകളിൽ ‘സലാം മുംബൈ’ എന്ന് പ്രദർശിപ്പിക്കുന്നതിനെതിരെ ബിജെപി യുവമോർച്ച (ബി.ജെ.വൈ.എം). ഇതിന് പകരം സാംസ്കാരിക തനിമ വിളിച്ചോതുന്ന ‘നമസ്കാരം മുംബൈ’, ‘നമസ്തേ മുംബൈ’ അല്ലെങ്കിൽ ‘ജയ് മഹാരാഷ്ട്ര’ എന്നീ വാചകങ്ങൾ ഉപയോഗിക്കണമെന്ന് ബി.ജെ.വൈ.എം മുംബൈ അധ്യക്ഷൻ ദീപക് സിംഗ് ആവശ്യപ്പെട്ടു.

മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷൻ അജിങ്ക്യ നായിക്കുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. “മുംബൈയിൽ നടക്കുന്ന ഐ.പി.എൽ മത്സരങ്ങളിൽ വലിയ സ്ക്രീനുകളിൽ ‘സലാം മുംബൈ’ എന്ന് കാണിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഭാരതീയ ജനതാ പാർട്ടി യുവമോർച്ച ഇതിനെ ശക്തമായി എതിർക്കുന്നു. ഛത്രപതി ശിവാജി മഹാരാജിന്റെ നാടാണിത്. നമ്മുടെ ഗ്രാമദേവതയായ മുംബാ ദേവിയുടെ പേരിലാണ് മുംബൈ അറിയപ്പെടുന്നത്. അതിനാൽ ‘സലാം മുംബൈ’ എന്നത് ഈ നാടിന്റെ സാംസ്കാരിക മൂല്യങ്ങൾക്ക് ഒരിക്കലും യോജിച്ചതല്ല,” ദീപക് സിംഗ് പറഞ്ഞു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: