03/05/2026
[fontresizer_tawhidurrahmandear_widget]

ഹോസ്റ്റലുകളിൽ ആത്മഹത്യ തടയാൻ ഫാനുകൾക്ക് ചുറ്റും ഇരുമ്പ് കൂടുകൾ; വിചിത്രമായ നടപടിയെന്ന് സോഷ്യൽ മീഡിയ

 ഹോസ്റ്റലുകളിൽ ആത്മഹത്യ തടയാൻ ഫാനുകൾക്ക് ചുറ്റും ഇരുമ്പ് കൂടുകൾ; വിചിത്രമായ നടപടിയെന്ന് സോഷ്യൽ മീഡിയ

കോട്ട: രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഹോസ്റ്റലുകളിൽ നടപ്പിലാക്കിയ പുതിയ സുരക്ഷാ ക്രമീകരണം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഹോസ്റ്റൽ മുറികളിലെ സീലിംഗ് ഫാനുകളിൽ തൂങ്ങിമരിക്കുന്നത് തടയുന്നതിനായി ഫാനുകൾക്ക് ചുറ്റും ഇരുമ്പ് കൂടുകൾ സ്ഥാപിച്ചിരിക്കുകയാണ് അധികൃതർ. എന്നാൽ ഈ നടപടിയെ അനുകൂലിക്കുന്നതിനേക്കാൾ കൂടുതൽ പരിഹാസവുമായാണ് സോഷ്യൽ മീഡിയ ഇതിനോട് പ്രതികരിക്കുന്നത്.

വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ നടപടി എടുക്കുന്നതിന് പകരം ഇത്തരം ‘സൂയിസൈഡ് പ്രൂഫ്’ സംവിധാനങ്ങൾ ഒരുക്കുന്നത് ക്രൂരതയാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ഫാനുകളിൽ ഇരുമ്പ് കൂടുകൾ സ്ഥാപിക്കുന്നത് കാണുമ്പോൾ അത് ജയിൽ മുറികളെ ഓർമ്മിപ്പിക്കുന്നുവെന്നും ഇത് വിദ്യാർത്ഥികളെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നും ഇന്റർനെറ്റിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ‘കുട്ടികളുടെ സുരക്ഷയിൽ ഇത്രയും ആശങ്കയുണ്ടെങ്കിൽ ഫാനുകൾ മാറ്റി എസി സ്ഥാപിക്കൂ’ എന്നാണ് പലരും സാമൂഹിക മാധ്യമങ്ങളിലൂടെ പരിഹാസരൂപേണ പ്രതികരിക്കുന്നത്.

വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകാതെ ഉപരിപ്ലവമായ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് ആത്മഹത്യ എന്ന ഗുരുതരമായ പ്രശ്നത്തിന് പരിഹാരമല്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഐ.ഐ.ടി,ജെ.ഇ.ഇ,നീറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങളിലെ കടുത്ത സമ്മർദ്ദം മൂലം വിദ്യാർത്ഥികൾ ജീവനൊടുക്കുന്ന വാർത്തകൾക്കിടയിലാണ് ഹോസ്റ്റൽ അധികൃതരുടെ ഈ വിചിത്രമായ നടപടി പുറത്തുവരുന്നത്.

Also read: