12/06/2026
[fontresizer_tawhidurrahmandear_widget]

നക്ബ ദിനത്തിൽ ഈഫൽ ടവറിൽ ഫലസ്തീൻ പതാകയുയർത്തി ആക്ടിവിസ്റ്റുകൾ

 നക്ബ ദിനത്തിൽ ഈഫൽ ടവറിൽ ഫലസ്തീൻ പതാകയുയർത്തി ആക്ടിവിസ്റ്റുകൾ

പാരീസ്: ഗസ്സയിലെ ഇസ്രയേൽ വംശഹത്യക്കെതിരെ ഫ്രാൻസിലെ ലോകപ്രശസ്തമായ ഈഫൽ ടവറിൽ ഫലസ്തീൻ പതാകയുയർത്തി ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം. ‘എക്സ്റ്റിങ്ഷൻ റിബല്ലിയൻ ഫ്രാൻസ്’ എന്ന സംഘടനയുടെ പ്രവർത്തകരാണ് നക്ബ ദിനമായ മെയ് 15ന് പതാക ഉയർത്തിയത്.

ഗസ്സയിൽ നടക്കുന്ന കൂട്ടക്കൊലയ്ക്കെതിരെ ലോകം പ്രതികരിക്കണമെന്നും വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഫലസ്തീനെക്കുറിച്ച് ചർച്ച ചെയ്യണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്ന് ആക്ടിവിസ്റ്റുകൾ വ്യക്തമാക്കി. 1948ൽ ഇസ്രയേൽ രൂപീകരണത്തെത്തുടർന്ന് ഏഴു ലക്ഷത്തിലേറെ ഫലസ്തീനികൾ കുടിയിറക്കപ്പെട്ടതിന്റെ ഓർമ്മ പുതുക്കലായാണ് നക്ബ ദിനം ആചരിക്കുന്നത്.

2023 ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രയേൽ കൊലപ്പെടുത്തിയവരുടെ എണ്ണം 75,000 പിന്നിട്ടിട്ടുണ്ട്. ഇതിൽ 22,800 കുഞ്ഞുങ്ങളും 16,600 സ്ത്രീകളും ഉൾപ്പെടുന്നു. പ്രഖ്യാപിത വെടിനിർത്തലിന് ശേഷവും 603 പേരെ ഇസ്രയേൽ കൊലപ്പെടുത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Also read: