23/07/2026
[fontresizer_tawhidurrahmandear_widget]

അമ്മയ്ക്ക് ഫോൺ വാങ്ങാൻ അച്ചാർ വിറ്റ് 10 വയസ്സുകാരൻ: അഭിജിത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി വ്ലോഗർ; സോഷ്യൽ മീഡിയയിൽ തരംഗമായി കൊച്ചുമിടുക്കൻ

 അമ്മയ്ക്ക് ഫോൺ വാങ്ങാൻ അച്ചാർ വിറ്റ് 10 വയസ്സുകാരൻ: അഭിജിത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി വ്ലോഗർ; സോഷ്യൽ മീഡിയയിൽ തരംഗമായി കൊച്ചുമിടുക്കൻ

പാലക്കാട്: അവധിക്കാലത്ത് അമ്മയ്ക്കൊരു മൊബൈൽ ഫോൺ വാങ്ങി നൽകാൻ മലമ്പുഴയിൽ വഴിയോരക്കച്ചവടം നടത്തിയ 10 വയസ്സുകാരൻ അഭിജിത്തിന്റെ സ്വപ്നം യാഥാർത്ഥ്യമായി. ‘തേർഡ് ഐ ടെയിൽസ്’ എന്ന വ്ലോഗിലൂടെ പുറത്തുവന്ന അഭിജിത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പ്രമുഖ ഡിജിറ്റൽ ഷോറും ശൃംഖലയായ ‘മൈജി’ കുട്ടിക്കൊരുക്കിയ ഹൃദയസ്പർശിയായ സമ്മാനമാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.

മലമ്പുഴയിലെ കലായി കഫേയ്ക്ക് മുന്നിൽ മാങ്ങ അച്ചാർ, വെള്ളരിക്ക, കാരറ്റ് എന്നിവ വിറ്റാണ് അഭിജിത്ത് പണം സമ്പാദിച്ചിരുന്നത്. കലായി കഫേ ഉടമയുടെ പൂർണ പിന്തുണയോടെയായിരുന്നു കൊച്ചു മിടുക്കന്റെ കച്ചവടം. ഏകദേശം 12,000 രൂപയുടെ ഫോൺ വാങ്ങുകയെന്ന ലക്ഷ്യത്തോടെ കഠിനാധ്വാനം ചെയ്ത അവൻ 8,500 രൂപയോളം മാറ്റിവെച്ചിരുന്നു. വീട്ടിലെക്ക് പച്ചക്കറികൾ വാങ്ങുന്നതും അമ്മയെ സ്നേഹത്തോടെ പരിചരിക്കുന്നതുമെല്ലാം 10 വയസ്സുകാരൻ തന്നെയാണ്

അഭിജിത്തിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട വ്ലോഗർ ഉബൈദിന്റെ ഇടപെടലിലൂടെയാണ് മൈജി സഹായവുമായെത്തിയത്. വ്ലോഗർക്കൊപ്പം മൈജി ഷോപ്പിലെത്തിയ അഭിജിത്ത് താൻ കഷ്ടപ്പെട്ടുണ്ടാക്കിയ 8,500 രൂപ ജീവനക്കാരെ ഏൽപ്പിച്ചു. സ്വന്തം അധ്വാനം കൊണ്ട് അമ്മയ്ക്ക് ഫോൺ വാങ്ങി എന്ന ബോധവും സന്തോഷവും അവന്റെ മനസ്സിലുണ്ടാകാൻ വേണ്ടി ആ തുക വാങ്ങിയ ജീവനക്കാർ, അവന് 16,000 രൂപ വിലവരുന്ന മികച്ചൊരു സ്മാർട്ട്ഫോൺ സമ്മാനിക്കുകയായിരുന്നു.

തുടർന്ന്, അഭിജിത്തിന്റെ ഭാവി പഠനാവശ്യങ്ങൾക്കായി അവൻ നൽകിയ 8,500 രൂപ മുഴുവൻ മൈജി അധികൃതർ വ്ലോഗറെത്തന്നെ തിരികെ ഏൽപ്പിച്ചു. ഒടുവിൽ, അമ്മയ്ക്ക് മൊബൈൽ ഫോണും പഠനത്തിനായുള്ള തുകയും കൈമാറുമ്പോൾ സന്തോഷവും അഭിമാനവും കൊണ്ട് അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു

Also read: