19/06/2026
[fontresizer_tawhidurrahmandear_widget]

‘മലയാളിക്ക് ഏറ്റവും വലിയ വർഗീയവാദി വെള്ളാപ്പള്ളിയാണ്, മോഹൻ ഭഗവതോ ബിജെപി, മുസ്‌ലിം വർഗീയവാദികളോ അല്ല’; എ. വിജയരാഘവൻ

 ‘മലയാളിക്ക് ഏറ്റവും വലിയ വർഗീയവാദി വെള്ളാപ്പള്ളിയാണ്, മോഹൻ ഭഗവതോ ബിജെപി, മുസ്‌ലിം വർഗീയവാദികളോ അല്ല’; എ. വിജയരാഘവൻ

തിരുവനന്തപുരം: ഒരു ശരാശരി മലായാളിയോട് ഏറ്റവും വലിയ വർഗീയവാദി ആരാണെന്ന് ചോദിച്ചാൽ വെള്ളാപ്പള്ളിയാണെന്ന് പറയുമെന്ന് സിപിഐഎം നേതാവ് എ.വിജയരാഘവൻ. അതിനു പകരം മാഹൻ ഭഗവതിന്റെയോ ബിജെപി, മുസ്‌ലിം വർഗീയാദികളുടെയോ പേര് പറയാൻ ആരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത് തീവ്ര വലതുപക്ഷ ശക്തികൾക്ക് ചിലർ കൂടുതൽ ആത്മവിശ്വാസം നൽകുകയാണെന്നും തീവ്ര ഹിന്ദുത്വത്തിന്റെ അജണ്ടയാണ് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും വിജയരാഘവൻ ആരോപിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പരിപാടിയിൽ നാട്ടിലെ പ്രമുഖർ പങ്കെടുത്തത് ഇത്തരം രാഷ്ട്രീയ വലതുപക്ഷ ശക്തികൾ പിടിമുറുക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം വിലയിരുത്തി.

ഫാസിസം ശക്തിപ്പെടുമ്പോൾ ജനങ്ങൾക്ക് യുക്തിയും ശാസ്ത്രബോധവും നഷ്ടപ്പെടുമെന്നും, ഈ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് വർഗീയത വളർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഭരണഘടനയുടെ അടിത്തറ തകർക്കുകയും ജനാധിപത്യം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദു വർഗീയതക്ക് ബദലായി മുസ് ലിം വർഗീയതയും വളരുന്നുണ്ടെന്നും സ്വത്വവാദം വർഗീയതായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

Also read: