05/09/2026
[fontresizer_tawhidurrahmandear_widget]

‘അബ്ദുൽ റഹിമിന്റെ മോചനത്തിനായി സമാഹരിച്ചത് 48.36 കോടി രൂപ, ബാക്കി 12.83 കോടി’; നിയമ സഹായ സമിതി

 ‘അബ്ദുൽ റഹിമിന്റെ മോചനത്തിനായി സമാഹരിച്ചത് 48.36 കോടി രൂപ, ബാക്കി 12.83 കോടി’; നിയമ സഹായ സമിതി

കോഴിക്കോട്: എം.പി അബ്ദുൽ റഹിമിന്റെ മോചനത്തിനായി സമാഹരിച്ച തുകയിൽ വ്യക്തത വരുത്തി നിയമ സഹായ സമിതി. ഇതുവരെ 48.36 കോടി രൂപയാണ് സമാഹരിച്ചതെന്നും ബാക്കി 12.83 കോടി രൂപയുണ്ടെന്നും പി.എം.എ സമീർ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. ബ്ലഡ് മണി, അഭിഭാഷക ഫീസ് ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക ചെലവുകളും കഴിഞ്ഞുള്ള തുകയാണിത്.

എന്നാൽ ഈ ഫണ്ട് മോചനത്തിനായി വിദേശത്തേക്ക് അയച്ചതുമായി ബന്ധപ്പെട്ട് ഇൻകം ടാക്‌സിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ഈ പണം ഇപ്പോൾ പിൻവലിക്കാൻ കഴിയില്ല. നേരത്തെ എൻജിഒകൾക്ക് ലഭിക്കുന്ന നികുതിയിളവിനായി ട്രസ്റ്റിന് അപേക്ഷ നൽകിയിരുന്നു. ഈ നികുതിയിളവ് ലഭിക്കും വരെ പണം അക്കൗണ്ടിൽ തുടരുമെന്നും പിഎംഎ സമീർ വ്യക്തമാക്കി. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷമെടുക്കും. കമ്മിറ്റി അംഗങ്ങളുടെ യാത്രക്കോ മറ്റ് യോഗങ്ങൾക്കോ വേണ്ടി അക്കൗണ്ടിലുള്ള പണം ഉപയോഗിച്ചിട്ടില്ലെന്നും പിഎംഎ സമീർ പറഞ്ഞു.

Also read: