19/07/2026
[fontresizer_tawhidurrahmandear_widget]

ഒരു ടിക്കറ്റിന് 23 ലക്ഷം രൂപവരെ! റെക്കോർഡുകൾ ഭേദിച്ച് അർജന്റീന-സ്പെയിൻ ലോകകപ്പ് ഫൈനൽ ടിക്കറ്റ് നിരക്ക്

 ഒരു ടിക്കറ്റിന് 23 ലക്ഷം രൂപവരെ! റെക്കോർഡുകൾ ഭേദിച്ച് അർജന്റീന-സ്പെയിൻ ലോകകപ്പ് ഫൈനൽ ടിക്കറ്റ് നിരക്ക്

ന്യൂയോർക്ക്: അർജന്റീനയും സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനൽ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഈ സ്വപ്നഫൈനൽ നേരിട്ട് കാണണമെങ്കിൽ ആരാധകർ വലിയ വില നൽകേണ്ടി വരും. ഫിഫയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കാണ് ഈ മത്സരത്തിനായി ഈടാക്കുന്നത്.

സ്റ്റേഡിയത്തിലെ ഏറ്റവും മുകളിലത്തെ നിരയിലുള്ള സീറ്റുകൾക്കാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഇതിന് തന്നെ 8900 ഡോളറാണ് (ഏകദേശം എട്ടര ലക്ഷം രൂപ) വില. അതേസമയം, കളിക്കളത്തോട് ചേർന്നുള്ള ഏറ്റവും താഴത്തെ നിരയിലെ ടിക്കറ്റുകൾക്ക് 24,000 ഡോളർ (ഏകദേശം 23 ലക്ഷം രൂപ) നൽകണം.

പ്രമുഖ ടിക്കറ്റ് വിൽപ്പന പ്ലാറ്റ്‌ഫോമായ ‘ടികിപിക്’ നൽകുന്ന വിവരങ്ങൾ പ്രകാരം, ഫൈനൽ മത്സരത്തിന്റെ ശരാശരി ടിക്കറ്റ് നിരക്ക് 11,327 ഡോളറാണ് (ഏകദേശം 9.5 ലക്ഷം രൂപ). അമേരിക്കൻ കായിക ചരിത്രത്തിൽ തന്നെ ഒരു മത്സരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശരാശരി ടിക്കറ്റ് നിരക്കാണിത്. 2024-ൽ നടന്ന സൂപ്പർ ബോൾ മത്സരത്തിന്റെ ശരാശരി ടിക്കറ്റ് നിരക്കായ 9,411 ഡോളർ എന്ന റെക്കോർഡാണ് ലോകകപ്പ് ഫൈനലിലൂടെ തിരുത്തിയെഴുതപ്പെട്ടത്.

Also read: