22/07/2026
[fontresizer_tawhidurrahmandear_widget]

മെസ്സി പെനാൽറ്റി പാഴാക്കിയത് കളിയാക്കി; ബംഗ്ലാദേശിൽ ബ്രസീൽ ആരാധകനെ അർജന്റീന ആരാധകർ അടിച്ചുകൊന്നു

 മെസ്സി പെനാൽറ്റി പാഴാക്കിയത് കളിയാക്കി; ബംഗ്ലാദേശിൽ ബ്രസീൽ ആരാധകനെ അർജന്റീന ആരാധകർ അടിച്ചുകൊന്നു

ധാക്ക: കഴിഞ്ഞ ദിവസം നടന്ന അർജൻ്റീന-ഈജിപ്ത് മത്സരത്തിനിടെ ലയണൽ മെസ്സി പെനാൽറ്റി പാഴാക്കിയത് കളിയാക്കിയ ബ്രസീൽ ആരാധകനെ അർജൻ്റീന ആരാധകർ അടിച്ചുകൊന്നു. ബംഗ്ലാദേശിലെ കുമിള ദുർഗാപൂർ യൂണിയന് കീഴിലുള്ള ധൻപൂർ പ്രദേശത്താണ് ഈ ദാരുണമായ സംഭവം നടന്നത്. ആദ്യം രണ്ട് ഗോളുകൾക്ക് ഈജിപ്ത് മുന്നിട്ടുനിന്നെങ്കിലും അവസാന നിമിഷങ്ങളിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് അർജൻ്റീന വിജയം സ്വന്തമാക്കിയ ആവേശകരമായ മത്സരത്തിനിടെയാണ് മൈതാനത്തിന് പുറത്ത് ഫുട്ബോൾ ലോകത്തെ നടുക്കിയ ഈ ക്രൂരത അരങ്ങേറിയത്.

ചൊവ്വാഴ്ച അർധരാത്രി പ്രദേശത്തെ ഒരു കടയിലിരുന്ന് ടിവിയിൽ കളി കാണുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓട്ടോ ഡ്രൈവറായ ഷെരീഫുൽ ഇസ്‌ലാം എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കടുത്ത ബ്രസീൽ ആരാധകനായ ഇദ്ദേഹം മത്സരത്തിൽ ഈജിപ്തിനെയാണ് പിന്തുണച്ചിരുന്നത്. ഇതിനിടെ മെസ്സി പെനാൽറ്റി പാഴാക്കിയപ്പോൾ ഷെരീഫുൽ നടത്തിയ കളിയാക്കലുകൾ അർജൻ്റീന ആരാധകരായ ചില പ്രാദേശിക യുവാക്കളെ പ്രകോപിപ്പിച്ചു. തുടർന്നുണ്ടായ വാക്കുതർക്കം വലിയ കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.

ബാബു, മൈൻ ഉദ്ദീൻ മാലു എന്നിവർ ചേർന്ന് ഷെരീഫിനെ ക്രൂരമായി മർദിച്ചുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷെരീഫിനെ ഇവർ പിന്തുടർന്ന് വീണ്ടും ആക്രമിക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീൽഫാമരി സ്വദേശിയായ ഇദ്ദേഹം ഉപജീവനത്തിനായി എട്ടുമാസം മുൻപാണ് കുടുംബത്തോടൊപ്പം കുമിളയിൽ എത്തിയത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഷെരീഫുൽ. സംഭവത്തിന് ശേഷം ഒളിവിൽ പോയ അക്രമികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയവരെ എത്രയും വേഗം കണ്ടെത്തി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ഷെരീഫിന്റെ ഭാര്യ ബാനു ആവശ്യപ്പെട്ടു.

നീൽഫാമരി സ്വദേശിയായ ഷെരീഫുൾ എട്ടുമാസങ്ങൾക്ക് മുൻപാണ് ഉപജീവനത്തിനായി കുടുംബത്തോടൊപ്പം കുമിളയിൽ എത്തിയത്. കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു അദ്ദേഹം. അക്രമികൾ നിലവിൽ ഒളിവിലാണ്. പൊലീസ് അന്വേഷണം നടത്തിവരികയാണ്. തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയവരെ കണ്ടെത്തി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ഭാര്യ ബാനു ആവശ്യപ്പെട്ടു.

Also read: