04/09/2026
[fontresizer_tawhidurrahmandear_widget]

ആംബുലൻസ് ഓടിച്ച് കളർപ്പൊടി വിതറി വിദ്യാർഥികളുടെ ഓണാഘോഷം; പാലക്കാട്ടെ സ്വകാര്യ കോളേജിനെതിരെ ആംബുലൻസ് ഡ്രൈവർമാരു‌ടെ പരാതി

 ആംബുലൻസ് ഓടിച്ച് കളർപ്പൊടി വിതറി വിദ്യാർഥികളുടെ ഓണാഘോഷം; പാലക്കാട്ടെ സ്വകാര്യ കോളേജിനെതിരെ ആംബുലൻസ് ഡ്രൈവർമാരു‌ടെ പരാതി

പാലക്കാട്: ജീവൻ രക്ഷാ വാഹനമായ ആംബുലൻസ് ഉപയോഗിച്ച് ഓണാഘോഷം സംഘടിപ്പിച്ച സംഭവത്തിൽ പാലക്കാട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതി. പാലക്കാട് പ്രവർത്തിക്കുന്ന ‘ആറ്റംസ് കോളജ് ഓഫ് മീഡിയ ആൻഡ് ടെക്നോളജി’ എന്ന സ്ഥാപനത്തിനെതിരെയാണ് പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാർ പരാതിയുമായി രംഗത്തെത്തിയത്.

പാലക്കാട് മോയൻസ് എൽ.പി സ്‌കൂൾ കാമ്പസിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു വിവാദമായ ഓണാഘോഷ പരിപാടി നടന്നത്. ആഘോഷങ്ങൾക്കിടെ ആംബുലൻസ് ഓടിച്ചുകൊണ്ട് വിദ്യാർഥികൾ വാഹനത്തിൽ നിന്നും കളർപ്പൊടി വിതറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട ആംബുലൻസിനെ ഇത്തരം ആഘോഷങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് ഡ്രൈവർമാർ പരാതി നൽകിയത്.

Also read: