06/08/2026
[fontresizer_tawhidurrahmandear_widget]

തൃശ്ശൂരിൽ ബസ് 5 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; വിദ്യാർഥിനി മരിച്ചു, 25 പേർക്ക് പരിക്ക്

 തൃശ്ശൂരിൽ ബസ് 5 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; വിദ്യാർഥിനി മരിച്ചു, 25 പേർക്ക് പരിക്ക്

തൃശ്ശൂർ: കുന്ദംകുളം പറയമ്പാടത്തിന് സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി വിദ്യാർഥിനി മരിച്ചു. കാർ യാത്രക്കാരിയായ റിയ ഫാത്തിമയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. അപകടത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പത്തോളം പേരുടെ നില ഗുരുതരമാണ്.

കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന ബസ് ഉച്ചയ്ക്ക് രണ്ടരയോടുകൂടിയാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം ഒരു കാറിലും തുടർന്ന് വാൻ, ഓട്ടോറിക്ഷ, ബൈക്ക് ഉൾപ്പെടെ അഞ്ച് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ വീടിന്റെ മതിലും തകർത്താണ് ബസ് നിൽക്കുന്നത്.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന സൂചന.

Also read: