100, 200, 500 നോട്ടുകളിലെ ആ ചെറിയ വരകൾ വെറുമൊരു അലങ്കാരമല്ല; അറിയാം വരകൾക്കിടയിലെ ആ വലിയ രഹസ്യം
നിത്യജീവിതത്തിൽ വിവിധ ആവശ്യങ്ങൾക്കായി നാം കൈകാര്യം ചെയ്യുന്ന കറൻസി നോട്ടുകളിൽ വ്യത്യസ്തങ്ങളായ ചിഹ്നങ്ങളും അക്ഷരങ്ങളും അച്ചടിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? 100, 200, 500 തുടങ്ങിയ മൂല്യമുള്ള നോട്ടുകളുടെ വശങ്ങളിലായി നൽകിയിരിക്കുന്ന ചെറിയ വരകൾ എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒറ്റനോട്ടത്തിൽ അലങ്കാര തൈയ്യൽപോലെ തോന്നാമെങ്കിലും അതിനുപിന്നിൽ കൃത്യമായ ചില ലക്ഷ്യങ്ങളുണ്ട്. ഓരോ കറൻസി നോട്ടിന്റെയും മൂല്യത്തിനനുസരിച്ച് ഈ വരകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സാങ്കേതികമായി ഇവയെ ‘ആംഗുലാർ ബ്ലീഡ് ലൈനുകൾ’ (Angular Bleed Lines) എന്നാണ് വിളിക്കുന്നത്.
നോട്ടിലേക്ക് നോക്കി മൂല്യം കണ്ടുപിടിക്കാൻ സാധിക്കാത്ത കാഴ്ച പരിമിതിയുള്ള വ്യക്തികൾക്ക് നോട്ടുകളുടെ തുക തിരിച്ചറിയാൻ വേണ്ടിയാണ് ഈ പ്രത്യേക സ്പർശന സവിശേഷതകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നോട്ടുകളിലെ വിരലുകൾ കൊണ്ട് തൊട്ടറിയാൻ പാകത്തിലുള്ള ഉയർന്നുനിൽക്കുന്ന പാറ്റേണുകളിൽ വിരലോടിക്കുന്നതിലൂടെ, കൈയിലിരിക്കുന്നത് ഏത് കറൻസി നോട്ടിന്റെ മൂല്യമാണെന്ന് അവർക്ക് വളരെ വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു.
വിവിധ നോട്ടുകളിലെ ബ്ലീഡ് ലൈനുകളുടെ വ്യത്യാസങ്ങൾ:
100 രൂപ നോട്ട്: ഇതിന്റെ ഇരുവശങ്ങളിലുമായി രണ്ട് ബ്ലോക്കുകളിലായി ആകെ 4 വരകൾ കാണാം.
200 രൂപ നോട്ട്: വശങ്ങളിൽ രണ്ട് ചെറിയ സർക്കിളുകൾക്ക് ഇടയിലായി 4 വരകൾ നൽകിയിരിക്കുന്നു.
500 രൂപ നോട്ട്: ഇരുവശങ്ങളിലുമായി മൂന്ന് ബ്ലോക്കുകളിലായി ആകെ 5 വരകളാണ് കാണപ്പെടുന്നത്.